App Logo

No.1 PSC Learning App

1M+ Downloads
"കുട്ടിയുടെ ഭാഷാ വികാസത്തിൽ സാമൂഹികപരിസ്ഥിതി സുപ്രധാന പങ്കുവഹിക്കുന്നു" ആരുടെ സിദ്ധാന്തമാണ് ?

Aപിയാഷേ

Bപ്ലേറ്റോ

Cനോംചോംസ്കി

Dവൈഗോട്സ്കി

Answer:

D. വൈഗോട്സ്കി

Read Explanation:

ഭാഷാ വികസനം – വൈഗോട്സ്കി

  • അഹം കേന്ദ്രീകൃത ഭാഷണം, വെറും അർത്ഥശൂന്യമായ ഒരു വ്യവഹാരമല്ല എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.
  • ‘ചിന്തയും ഭാഷയും' (Thought and language) എന്ന ഗ്രന്ഥത്തിന്റെ കർത്താവ്, വൈഗോട്സ്കി ആണ്.
  • ‘സമൂഹത്തിന്റെ സംസ്കാരവും, സംസ്കാരത്തിന്റെ സ്പഷ്ടമായ തെളിവും, അതിന്റെ വളർച്ചയിലെ ഏറ്റവും ശക്തമായ ഉപകരണം ഭാഷയാണ്,’ എന്നഭിപ്രായപ്പെട്ടത്, വൈഗോട്സ്കി ആണ്.

 

  • ഭാഷയ്ക്കും, ചിന്തയ്ക്കും വ്യത്യസ്ത ജനിതക വേരുകളാണുള്ളത്.
  • രണ്ടും വികാസം പ്രാപിക്കുന്നത് വ്യത്യസ്ത വഴികളിലൂടെയും, സ്വതന്ത്രവുമായാണെന്നാണ്, വൈഗോട്സ്കിയുടെ ഭാഷാ വികസന കണ്ടെത്തൽ.
  • ഭാഷയുടെ പ്രാഥമിക ധർമ്മം എന്നത്, ഭാഷണം മുഖേനയുള്ള ആശയവിനിമയം ആണ്.

 

ഭാഷണം വികാസം പ്രാപിക്കുന്ന ഘട്ടങ്ങൾ:

  1. ബാഹ്യമായ ആശയ വിനിമയപര ഭാഷണം / സാമൂഹ്യ ഭാഷണം (Social Speech)
  2. സ്വയം ഭാഷണം (Private/ Egocentric Speech)
  3. ആന്തരിക ഭാഷണം (Silent inner Speech)

 

 


Related Questions:

മനോസാമൂഹിക വികാസ സിദ്ധാന്തമനുസരിച്ചു കൗമാരകാലത്തെ സംഘർഷങ്ങളെ വിജയകരമായി കടന്നുപോകുന്നവർക്ക് ................ ഉണ്ടായിരിക്കും.
ആശയരൂപീകരണ പ്രക്രിയയുടെ ഭാഗമായി കുട്ടിയുടെ വികാസഘട്ടത്തെ ജെറോം എസ് ബ്രൂണർ ഏതു ക്രമത്തിലാണ് അവതരിപ്പിക്കുന്നത്?
വ്യക്തിയുടെ ബാഹ്യ പ്രകടനങ്ങളിൽ കാണപ്പെടുന്ന കാര്യക്ഷമമായ അനുഭവങ്ങളും, അതോടൊപ്പമുള്ള ആന്തരിക പൊരുത്തങ്ങളും, മാനസിക ഉത്തേജനാവസ്ഥയുമാണ് വികാരം എന്ന് അഭിപ്രായപ്പെട്ടത് ?
“Embryonic Stage” (ഭ്രൂണഘട്ടം) ഏത് കാലയളവാണ്?
കൗമാരകാലത്തിൽ എറിക്സന്റെ വികസനഘട്ടത്തിലെ ഏതെല്ലാം ഘട്ടങ്ങൾ ഉൾപ്പെടുന്നു ?