App Logo

No.1 PSC Learning App

1M+ Downloads
കുറിച്യ കലാപത്തിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നു ?

Aബ്രിട്ടീഷുകാർ അമിതനികുതി ചുമത്തിയത്.

Bനികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്

Cനികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കുറിച്യകലാപം

  • ബ്രിട്ടീഷുകാരുടെ ചൂഷണത്തിനെതിരെ വയനാട്ടിൽ നടന്ന ഗോത്രകലാപം 
  • വയനാട്ടിലെ ഗോത്രജനതയായ കുറിച്യരും കുറുമ്പരുമാണു കലാപം നടത്തിയത്.

  • 1812 ൽ നടന്ന ഈ കലാപത്തിന്റെ കാരണങ്ങൾ : 
    • ബ്രിട്ടീഷുകാർ അമിതനികുതി ചുമത്തിയത്.
    • നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
    • നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.

  • കലാപം നടന്നത് കുറിച്യ നേതാവായ രാമൻനമ്പിയുടെ നേതൃത്വത്തിലായിരുന്നു.
  • ഗോത്രജനതയ്ക്ക് പുറമെ മറ്റു വിഭാഗങ്ങളും കലാപത്തിൽ പങ്കാളികളായി.
  • കലാപം അടിച്ചമർത്തിയ ബ്രിട്ടീഷുകാർ രാമനമ്പിയെ പിടികൂടി വധിച്ചു.
  • "ഒരുമാസം കൂടി പിടിച്ചുനിൽക്കാൻ കലാപകാരികൾക്ക് കഴിയുമായിരുന്നുവെങ്കിൽ രാജ്യം അവരുടെ നിയന്ത്രണത്തിലായേനേ" എന്ന് കലാപത്തെക്കുറിച്ച് പറഞ്ഞത് : തലശ്ശേരിയിലെ സബ് കലക്‌ടർ ടി.എച്ച്. ബേബർ

Related Questions:

"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തി നെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിക്കപ്പെട്ടത് എന്ന് ?
ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്നാണ് ?
'റയട്ട്' എന്ന വാക്കിനർത്ഥം?
"മെച്ചപ്പെട്ട വിദേശ ഭരണത്തെക്കാൾ നല്ലത് തദ്ദേശീയരുടെ മെച്ചമില്ലാത്ത ഭരണമാണ് " - എന്ന് പറഞ്ഞതാര് ?