Challenger App

No.1 PSC Learning App

1M+ Downloads

കുറിച്യ കലാപവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1809-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം.

2.കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു.

3.പഴശ്ശിരാജക്കു വേണ്ടി 'കുറിച്യ'രും 'കുറുമ്പ'രും എന്നീ ആദിവാസി വിഭാഗങ്ങളിൽ പെട്ടവരാണ് പടയോട്ടം നടത്തിയത്.

A1,2

B1,3

C2,3

D1,2,3

Answer:

C. 2,3

Read Explanation:

കുറിച്യ കലാപം

  • ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് ആരംഭിച്ച കലാപം 
  • കുറിച്യർ കലാപം നടന്ന വർഷം - 1812
  • ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം
  • രാമനമ്പിയുടെ നേതൃത്വത്തിലാണ് കലാപം ആരംഭിച്ചത്.
  • അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച പ്രധാന ആയുധങ്ങൾ.
  • ''വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക'' എന്നതായിരുന്നു കുറിച്യ കലാപത്തിൻ്റെ മുദ്രാവാക്യം.
  • കലാപസമയത്ത് ബ്രിട്ടീഷ് സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരം മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം എത്തിയാണ് കലാപം അടിച്ചമർത്തിയത്
  • ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8

Related Questions:

The slogan "American Model Arabi Kadalil" is related with?
ഒഞ്ചിയം വെടിവെപ്പ് നടന്ന വർഷം?
നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര് ?

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളിലും ,അവയുടെ കാലഗണനയിലും തെറ്റായ ജോഡിയേതെന്ന് കണ്ടെത്തുക:

  1. പാലിയം സത്യാഗ്രഹം - 1947-48
  2. നിവർത്തന പ്രക്ഷോഭം - 1935
  3. പട്ടിണി ജാഥ - 1936
  4. ഗുരുവായൂർ സത്യാഗ്രഹം - 1931-32

    മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

    1. സി വി രാമൻപിള്ളയാണ് മലയാളി മെമ്മോറിയൽ എഴുതി തയ്യാറാക്കിയത്
    2. മലയാളി മെമ്മോറിയലിൽ ആദ്യം ഒപ്പു വച്ചത് ജി.പി പിള്ള ആയിരുന്നു
    3. മലയാളി മെമ്മോറിയലിനെക്കുറിച്ച് സി വി രാമൻപിള്ള മിതഭാഷി എന്ന് പത്രത്തിൽ ലേഖനങ്ങൾ എഴുതിയിരുന്നു
    4. മലയാളി മെമ്മോറിയലിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ തമിഴ് ബ്രാഹ്മണർ സമർപ്പിച്ച നിവേദനം എതിർ മെമ്മോറിയൽ എന്നറിയപ്പെടുന്നു.