Challenger App

No.1 PSC Learning App

1M+ Downloads
കുറ്റകരമായ നരഹത്യയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 100

Bസെക്ഷൻ 101

Cസെക്ഷൻ 102

Dസെക്ഷൻ 103

Answer:

A. സെക്ഷൻ 100

Read Explanation:

സെക്ഷൻ 100 - കുറ്റകരമായ നരഹത്യ (Culpable Homicide)

  • മരണം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ, മരണകാരണമാകുന്ന ശാരീരിക പീഡനം ഏൽപ്പിക്കുന്നു.

  • പീഡനം മരണകാരണം ആകുമെന്ന് അറിവോടുകൂടി ചെയ്യുന്ന പ്രവർത്തി.

  • ഏതെങ്കിലും തരത്തിലുള്ള ശാരീരിക ദൗർബല്യമോ, രോഗമോ ഉള്ള വ്യക്തിയെ, ശാരീരിക ഉപദ്രവം ചെയ്ത് മരണത്തിന് ഇടയാക്കുന്നു.

  • മാതാവിൻറെ ഗർഭപാത്രത്തിൽ ഉള്ള ഒരു ശിശുവിൻറെ മരണം സംഭവിപ്പിക്കുന്നത്, നരഹത്യ അല്ല.

  • എന്നാൽ ജീവനുള്ള ഒരു ശിശുവിൻറെ മരണത്തിന് കാരണമാകുന്ന പ്രവർത്തി, കുറ്റകരമായ നരഹത്യയാണ്.


Related Questions:

താഴെപറയുന്നതിൽ BNS ലെ സെക്ഷൻ 111 പ്രകാരം സംഘടിത കുറ്റകൃത്യത്തിന് സഹായിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ എന്ത് ?

  1. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  2. 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  3. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
    തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?
    കുറ്റകൃത്യം ചെയ്യാൻ ഒരു കുട്ടിയെ നിയമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ചില പ്രവൃത്തികൾ കൊണ്ട് ദോഷം വരുന്നില്ലെങ്കിലും അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യങ്ങളാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?

    BNS സെക്ഷൻ 308(3) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. അപഹരണം നടത്തുന്നതിനു വേണ്ടി ഏതെങ്കിലും വ്യക്തിക്ക് എന്തെങ്കിലും ഹാനി ഉണ്ടാകുമെന്ന ഭയം ഉണ്ടാക്കുകയോ, ഉണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത്.
    2. ശിക്ഷ : രണ്ടു വർഷം വരെ ആകാവുന്ന തടവും, പിഴയും, രണ്ടുംകൂടിയോ.