App Logo

No.1 PSC Learning App

1M+ Downloads
കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നതുമായി ബന്ധപ്പെട്ട BNSS സെക്ഷൻ ഏത് ?

Aസെക്ഷൻ 183

Bസെക്ഷൻ 185

Cസെക്ഷൻ 187

Dസെക്ഷൻ 189

Answer:

A. സെക്ഷൻ 183

Read Explanation:

BNSS Section 183

Recording of confessions and statements.- കുറ്റസമ്മതങ്ങളും സ്റ്റേറ്റ്‌മെന്റ്റുകളും റിക്കോർഡാക്കുന്നത്.

  • 1) - ഏതെങ്കിലും കുറ്റകൃത്യം നടന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ ഏതെങ്കിലും ജുഡീഷ്യൽ മജിസ്ട്രേറ്റിന്,ആ കേസിൽ ആധികാരികതയുണ്ടെങ്കിലും, ഇല്ലെങ്കിലും ഈ അദ്ധ്യായത്തിൻ കീഴിലോ, തൽസമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൻകീഴിലോ ഉള്ള ഒരു അന്വേഷണത്തിനിടയിലോ അല്ലെങ്കിൽ അതിനു ശേഷവും അന്വേഷണവിചാരണയോ, വിചാരണയോ ആരംഭിക്കുന്നതിനുമുമ്പുള്ള ഏതെങ്കിലും സമയത്തോ തന്നോട് നടത്തുന്ന കുറ്റസമ്മതമോ, സ്റ്റേറ്റ്മെന്റോ റിക്കോർഡാക്കാവുന്നതാണ്.

  • എന്നാൽ, ഈ ഉപവകുപ്പിൻകീഴിൽ നടത്തിയ ഏതെങ്കിലും കുറ്റസമ്മതമോ സ്റ്റേറ്റ്മെന്റോ ഒരു കുറ്റത്തിന് ആരോപിതനായ ആളുടെ വക്കീലിൻ്റെ സാന്നിധ്യത്തിൽ ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെയും റിക്കോർഡാക്കാവുന്നതാണ്.

  • എന്നുമാത്രമല്ല, തൽസമയം പ്രാബല്യത്തിലിരിക്കുന്ന ഏതെങ്കിലും നിയമത്തിൻകീഴിൽ ഒരു മജിസ്ട്രേറ്റിന്റെ ഏതെങ്കിലും അധികാരം നല്‌കപ്പെട്ടിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻ യാതൊരു കുറ്റസമ്മതവും റിക്കോർഡാക്കാൻ പാടുള്ളതല്ല.

  • (2) - അങ്ങനെയുള്ള ഏതെങ്കിലും കുറ്റസമ്മതം റിക്കോർഡാക്കുന്നതിനുമുമ്പ്, മജിസ്ട്രേറ്റ്, അത് നടത്തുന്ന ആൾക്ക് അയാൾ കുറ്റസമ്മതം നടത്താൻ ബാദ്ധ്യസ്ഥനല്ലെന്നും, അയാൾ അപ്രകാരം ചെയ്യുന്നുവെങ്കിൽ, അത് അയാൾക്ക് എതിരായ തെളിവായി ഉപയോഗപ്പെടുത്തിയേക്കാമെന്നും, വിശദീകരിച്ചുകൊടുക്കേണ്ടതും; അത് നടത്തുന്ന ആളെ ചോദ്യം ചെയ്യുന്നതിൻമേൽ അത് സ്വേച്ഛയാ നടത്തുന്നതാണെന്ന് തനിക്ക് വിശ്വസിക്കാൻ കാരണമില്ലാത്തപക്ഷം, മജിസ്ട്രേറ്റ് അങ്ങനെയുള്ള ഏതെങ്കിലും കുറ്റസമ്മതം റിക്കാർഡാക്കാൻ പാടില്ലാത്തതുമാകുന്നു.

  • 3) - മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാകുന്ന ആൾ കുറ്റസമ്മതം റിക്കോർഡാക്കപ്പെടുന്നതിനു മുമ്പ് ഏതെങ്കിലും സമയത്ത്, താൻ കുറ്റസമ്മതം നടത്താൻ ഒരുക്കമല്ലെന്ന് പറയുന്നുവെങ്കിൽ, മജിസ്ട്രേറ്റ് അങ്ങനെയുള്ള ആളെ പോലീസ് കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കുവാനുള്ള പ്രാധികാരം നല്‌കാൻ പാടുള്ളതല്ല.

  • 4) - അങ്ങനെയുള്ള ഏതെങ്കിലും കുറ്റസമ്മതം 316-ാം വകുപ്പിൽ കുറ്റാരോപണം ചെയ്യപ്പെട്ട ഒരാളുടെ വിസ്‌താരം റിക്കോർഡാക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള രീതിയിൽ റിക്കോർഡാക്കേണ്ടതും; കുറ്റസമ്മതം നടത്തുന്ന ആൾ അത് ഒപ്പിടേണ്ടതും; മജിസ്ട്രേറ്റ് അങ്ങനെയുള്ള റിക്കോർഡിൽ ചുവടെ താഴെപ്പറയുന്ന അർത്ഥത്തിലുള്ള ഒരു മെമ്മോറാണ്ടം ചേർക്കേണ്ടതുമാകുന്നു:

  • (5) - (1)-ാം ഉപവകുപ്പിൻ കീഴിൽ നല്‌കിയിട്ടുള്ള (കുറ്റസമ്മതമല്ലാത്ത) ഏതെങ്കിലും സ്റ്റേറ്റ്‌മെന്റ് തെളിവ് റിക്കാർഡാക്കുന്നതിലേക്ക് ഇതിൽ ഇതിനുശേഷം വ്യവസ്ഥ ചെയ്തിട്ടുള്ളതും, മജിസ്ട്രേറ്റിന്റെ അഭിപ്രായത്തിൽ കേസിൻ്റെ പരിതഃസ്ഥിതിക്ക് ഏറ്റവും യോജിച്ചതുമായ രീതിയിൽ റിക്കാർഡാക്കേണ്ടതും; ആരുടെ സ്റ്റേറ്റ്‌മെൻ്റാണോ അപ്രകാരം റിക്കാർഡാക്കുന്നത്, ആ ആളെക്കൊണ്ട് ശപഥം ചെയ്യിക്കാൻ മജിസ്ട്രേറ്റിന് അധികാരം ഉണ്ടായിരിക്കുന്നതുമാകുന്നു.

  • (6):(a ) - 2023-ലെ ഭാരതീയ ന്യായ സംഹിതയിലെ 64-ഓ 65-ഓ 66-ഓ 67-ഓ 68-ഓ 69-ഓ 70-ഓ 71-ഓ 74-ഓ 75-ഓ 76-ഓ 77-ഓ 78-ഓ 79-ഓ 124-ാം വകുപ്പിനോ കീഴിൽ ശിക്ഷിക്കാവുന്ന കേസുകളിൽ, കുറ്റം ചെയ്യപ്പെട്ടത് ആർക്കെതിരെയാണോ ആ ആളുടെ സ്റ്റേറ്റ്‌മെന്റ്, കുറ്റം ചെയ്‌തത് പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻതന്നെ (5)-ാം ഉപ വകുപ്പിൽ നിർണ്ണയിച്ച രീതിയിൽ റിക്കോർഡാക്കേണ്ടതാണ്:

  • എന്നാൽ, അത്തരം സ്റ്റേറ്റ്‌മെൻ്റ് പ്രായോഗികമായിടത്തോളം, ഒരു വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്, അവരുടെ അഭാവത്തിൽ, ഒരു സ്ത്രീയുടെ സാന്നിധ്യത്തിൽ വെച്ച് ഒരു പുരുഷ മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്:

  • എന്നുമാത്രമല്ല, പത്ത് വർഷമോ അതിൽ കൂടുതലോ തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ, പോലീസ് ഉദ്യോഗസ്ഥൻ തൻ്റെ മുമ്പാകെ ഹാജരാക്കിയ സാക്ഷിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്.

  • എന്നുതന്നെയുമല്ല, സ്റ്റേറ്റ്‌മെൻ്റ് നല്‌കുന്ന ആൾക്ക് താൽക്കാലികമായോ ശാശ്വതമായോ മാനസികമായി അല്ലെങ്കിൽ ശാരീരികമായി ദൗർബല്യമുണ്ടെങ്കിൽ, സ്റ്റേറ്റ്‌മെന്റ് റിക്കോർഡാക്കുന്നതിന് ഒരു വ്യാഖ്യാതാവിൻ്റെയോ ഒരു പ്രത്യേക പ്രബോധകന്റെയോ സഹായം മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ടതാണ്.

  • എന്നുതന്നെയുമല്ല, സ്റ്റേറ്റ്‌മെൻ്റ് നല്‌കുന്ന ആൾക്ക് താൽക്കാലികമായോ ശാശ്വതമായോ മാനസികമായി അല്ലെങ്കിൽ ശാരീരികമായി ദൗർബല്യമുണ്ടെങ്കിൽ, അയാൾ നടത്തിയ സ്റ്റേറ്റ്മെന്റ് ഒരു വ്യാഖ്യാതാവിന്റെയോ ഒരു പ്രത്യേക പ്രബോധകൻ്റെയോ സഹായത്തോടെ ദൃശ്യ-ശ്രവ്യ ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ മൊബൈൽ ഫോണിന് മുൻഗണന നൽകിക്കൊണ്ട് റിക്കോർഡാക്കാവുന്നതാണ്.

  • (6):(b) - താൽക്കാലികമായോ ശാശ്വതമായോ മാനസികമായി അല്ലെങ്കിൽ ശാരീരികമായി ദൗർബല്യമുള്ള ഒരാളുടെ, (a) ഖണ്ഡത്തിൻകീഴിൽ റിക്കോർഡാക്കിയ ഒരു സ്റ്റേറ്റ് മെന്റ്, 2023-ലെ ഭാരതീയ സാക്ഷ്യ അധിനിയത്തിലെ 142-ാം വകുപ്പിൽ നിർദ്ദേശിക്കപ്പെട്ട ആദ്യവിസ്താരത്തിനു പകരമായുള്ള സ്റ്റേറ്റ്‌മെന്റായി കരുതപ്പെടേണ്ടതും, വിചാരണസമയത്ത് അത് റിക്കോർഡാക്കേണ്ടതില്ലാതെ, ആ സ്റ്റേറ്റ്‌മെന്റ്റിൻമേൽ, സ്റ്റേറ്റ്മെൻ്റ് നടത്തിയ ആളെ എതിർവിസ്ത‌ാരം ചെയ്യാവുന്നതുമാണ്.

  • (7) - ഈ വകുപ്പിൻകീഴിൽ ഒരു കുറ്റസമ്മതമോ സ്റ്റേറ്റ്മെന്റോ റിക്കാർഡാക്കുന്ന മജിസ്ട്രേറ്റ് അത് ആ കേസ് അന്വേഷണവിചാരണ ചെയ്യുകയോ, വിചാരണ ചെയ്യുകയോ ചെയ്യുന്ന മജിസ്ട്രേറ്റിന് അയച്ചുകൊടുക്കേണ്ടതാകുന്നു


Related Questions:

നോട്ടീസ് നൽകപ്പെട്ട വ്യക്തി നോട്ടീസിലെ നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ തന്റെ തിരിച്ചറിയൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം, പോലീസിന് അയാളെ അറസ്റ്റ് ചെയ്യാവുന്നതാണ്.എന്ന് പരാമർശിക്കുന്ന BNSS-ലെ വകുപ് ഏതാണ് ?

താഴെപറയുന്നവയിൽ BNSS ലെ സെക്ഷൻ 170 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏതെങ്കിലും Cognizable കുറ്റം ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച അറിയുന്ന പോലീസ് ഉദ്യോഗസ്ഥൻ , മറ്റു വിധത്തിൽ ആ കുറ്റം തടയാൻ കഴിയില്ലായെന്ന് തോന്നുകയാണെങ്കിൽ, ഒരു മജിസ്ട്രേറ്റിന്റെ ഉത്തരവു കൂടാതെയും വാറന്റു കൂടാതെയും അത്തരത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാവുന്നതാണ്
  2. (1)-ാം ഉപവകുപ്പിൻ കീഴിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളെയും തുടർന്ന് തടങ്കലിൽ വയ്ക്കുന്നത് ഈ സൻഹിതയിലെ മറ്റു വ്യവസ്ഥകൾക്കോ തൽസമയം പ്രാബല്യത്തിലിരിക്കുന്നതോ ആയ നിയമത്തിന് കീഴിൽ ആവശ്യമായിരിക്കുകയോ, അധികാരപ്പെടുത്തിയതായിരിക്കുകയോ ചെയ്യാത്ത പക്ഷം , അയാളെ അറസ്റ്റ് ചെയ്ത സമയം മുതൽ 24 മണിക്കൂറിൽ കൂടുതൽ സമയം തടങ്കലിൽ സൂക്ഷിക്കാൻ പാടുള്ളതല്ല
    അറസ്റ്റ് ചെയ്യപ്പെട്ടയാളെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത് എന്ന് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    സാക്ഷികൾ ഹാജരാകണം എന്ന് ആവശ്യപ്പെടാൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    അന്വേഷണം ഇരുപത്തിനാലു മണിക്കൂറിനകം പൂർത്തിയാക്കാൻ കഴിയാത്തപ്പോഴുള്ള നടപടിക്രമത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?