App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

  1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
  2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
  3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.

    Aഎല്ലാം ശരി

    Bരണ്ടും മൂന്നും ശരി

    Cഒന്ന് തെറ്റ്, രണ്ട് ശരി

    Dഒന്ന് മാത്രം ശരി

    Answer:

    D. ഒന്ന് മാത്രം ശരി

    Read Explanation:

    BNSS- Section-75 - Warrant may be directed to any Person [വാറന്റ് ഏതെങ്കിലും ആൾക്ക് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്]

    • 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.

    • 75(2) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.

    • 75(3) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.


    Related Questions:

    സമൻസിന്റെ ഫോറത്തിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    ഭാരതീയ നാഗരിക് സുരക്ഷാസംഹിതയിൽ "ശ്രവ്യ - ദൃശ്യ ഇലക്ട്രോണിക് മാർഗ്ഗം " എന്നിവയുടെ ഉപയോഗത്തെ നിർവചിക്കുന്ന വകുപ്പ്
    സായുധ സേനകളിലെ അംഗങ്ങളുടെ അറസ്റ്റിൽ നിന്ന് സംരക്ഷണത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
    പോലീസ് ഉദ്യോഗസ്ഥന് മജിസ്ട്രേറ്റിൽ നിന്നുള്ള ഉത്തരവ് കൂടാതെയും, വാറൻ്റ് കൂടാതെയും ഒരാളെ അറസ്റ്റ് ചെയ്യാവുന്ന സന്ദർഭങ്ങളെ പറ്റി വിവരിക്കുന്ന BNSS-ലെ വകുപ് ഏതാണ്?

    BNSS ലെ സെക്ഷൻ 68 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. 68(1 ) - സർക്കാർ ഉദ്യോഗസ്ഥനാണ് സമൻസ് നൽകേണ്ടതെങ്കിൽ സമൻസിൻ്റെ ഡ്യൂപ്ലിക്കേറ്റ് സഹിതം അയാൾ ജോലി ചെയ്യുന്ന ഓഫീസിലെ മേധാവിക്ക് അയച്ചുകൊടുക്കുകയും, 64-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥനെക്കൊണ്ട് സമൻസ് നടത്തിക്കുകയും അതിന്റെ ഡ്യൂപ്ലിക്കേറ്റ് പകർപ്പിൽ ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കേണ്ടതുമാകുന്നു.
    2. 68(2) - അങ്ങനെ രേഖപ്പെടുത്തുന്ന ഒപ്പ് അർഹമായ സേവനത്തിന്റെ തെളിവായിരിക്കും.