Challenger App

No.1 PSC Learning App

1M+ Downloads
കുശീനഗരത്തിൽവെച്ച് എത്രാമത്തെ വയസ്സിൽ ഗൗതമബുദ്ധൻ നിര്യാതനായത് ?

A72

B60

C55

D80

Answer:

D. 80

Read Explanation:

ഗൗതമബുദ്ധൻ

  • ഗൗതമബുദ്ധനാണ് (ബി.സി. 563-483) ബുദ്ധമതത്തിൻ്റെ സ്ഥാപകൻ. 

  • സിദ്ധാർത്ഥഗൗതമൻ:: അതായിരുന്നു ബുദ്ധന്റെ ആദ്യത്തെ പേർ.

  • ശാക്യമുനി, തഥാഗതൻ എന്നീ പേരുകളിലും ഗൗതമ ബുദ്ധൻ പിൽക്കാലത്ത് അറിയപ്പെട്ടു.

  • ശാക്യകുലത്തിലെ രാജാവായ ശുദ്ധോദനന്റെയും അദ്ദേഹത്തിന്റെ ഭാര്യ മായാദേവിയുടെയും പുത്രനായി കപിലവസ്തുവിൽ നിന്ന് 14 നാഴിക അകലെയുള്ള ലുംബിനിഗ്രാമത്തിൽ ജനിച്ചു. 

  • ആ സ്ഥാനത്ത് അശോകന്റെ ശിലാസ്തംഭം ഉണ്ട്.

  • ഗൗതമന്റെ ജനനം കഴിഞ്ഞ് ഏഴാം ദിവസം മാതാവ് മരിച്ചു. 

  • ഇതിനുശേഷം ചിറ്റമ്മയായ മഹാപ്രജാപതി ഗൗതമിയാണ് ഗൗതമനെ വളർത്തിയത്. 

  • 16-ാമത്തെ വയസ്സിൽ ഗൗതമൻ തൻ്റെ ബന്ധത്തിൽപ്പെട്ട യശോധരാദേവിയെ വിവാഹം ചെയ്‌തു. 

  • ഗൗതമന് 29 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിൻ്റെ ഏകപുത്രനായ രാഹുലൻ ജനിക്കുന്നത്.

  • തുടർന്ന് ഗൗതമൻ എല്ലാ ലൗകിക സുഖസൗകര്യങ്ങളെയും ത്യജിച്ചു സന്ന്യാസം സ്വീകരിച്ചു. 

  • പരമമായ സത്യം കണ്ടുപിടിക്കാനുള്ള വ്യഗ്രതയോടുകൂടി അദ്ദേഹം രാജ്യത്തിൻ്റെ നാനാ ഭാഗങ്ങളിലും അലഞ്ഞുനടന്നു. 

  • മനുഷ്യന്റെ ദുഃഖപൂർണ്ണമായ ജീവിതത്തിന് ഒരു ശാശ്വതപരിഹാരം കാണുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

  • തൻ്റെ പര്യടനത്തിന്റെ അവസാന ഘട്ടത്തിൽ ബീഹാറിലെ ബുദ്ധഗയയിൽ (ബോധ്‌ഗയയിൽ) എത്തിയ ഗൗതമൻ ഒരു ആൽവൃക്ഷത്തിൻ്റെ ചുവട്ടിൽ ധ്യാനനിമഗ്നനായി അനേക ദിവസം കഴിച്ചു കൂട്ടി. 

  • ഇതിനിടയിലാണ് അദ്ദേഹത്തിന് ദിവ്യജ്ഞാനമുണ്ടായതും താൻ തേടി നടന്നിരുന്ന പരമമായ സത്യം കണ്ടെത്തിയതും. 

  • ഇതിനുശേഷം ഗൗതമൻ 'ബുദ്ധൻ' എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി. അദ്ദേഹത്തിൻ്റെ തത്ത്വചിന്ത ബുദ്ധമതമെന്ന് അറിയപ്പെടുകയും ചെയ്‌തു. 

  • പിന്നെയും ഏകദേശം 45 കൊല്ലക്കാലം ബുദ്ധൻ അദ്ദേഹത്തിൻറെ തത്ത്വങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 

  • കുശീനഗരത്തിൽവെച്ച് 80-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. 

  • ബുദ്ധന്റെ ജനനവും ജ്ഞാനോദയവും പരമനിർവാണവും വൈശാഖമാസത്തിലെ പൗർണ്ണമിനാളിലാണെന്നു ബുദ്ധമതഗ്രന്ഥങ്ങൾ ഉദ്ഘോഷിക്കുന്നു


Related Questions:

ബുദ്ധമതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ശൂദ്രന്മാർക്കും സ്ത്രീകൾക്കും സമൂഹത്തിൽ പ്രത്യേക പരിഗണന നല്‌കി. 
  2. സാമൂഹ്യസേവനമായിരിക്കണം മനുഷ്യൻറെ ഏറ്റവും മഹനീയമായ ആദർശമെന്ന് ആ മതം ഉദ്ഘോഷിച്ചു. 
  3. മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് സമൂഹനന്മയ്ക്കു ഹാനികരമാണെന്നുള്ള ബോധം ജനങ്ങളിൽ കൊണ്ട് വന്നു. 
  4. ബൗദ്ധസന്ന്യാസിമാരുടെ സംഘടനയായ സംഘത്തിന്റെ മാതൃകയിൽ ഹിന്ദുക്കളും സന്ന്യാസാശ്രമങ്ങൾക്കു രൂപം നല്കി.  ശങ്കരാചാര്യർ രൂപീകരിച്ച സന്ന്യാസിമഠങ്ങൾ മാത്യകയായി സ്വീകരിച്ചത് ബൗദ്ധസന്ന്യാസിമാരുടെ ഇത്തരം സ്ഥാപനങ്ങളെയാണ്. 
    ദുഃഖത്തിന് കാരണമായ തൃഷ്ണയെ അതിജീവിക്കാൻ ബുദ്ധൻ നിർദ്ദേശിച്ചത് :
    രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
    Bindusara sent Asoka to quell rebellion in which region?
    ശാക്യവംശത്തിൽ ജനിച്ചതിനാൽ ബുദ്ധൻ അറിയപ്പെട്ടത് ?