App Logo

No.1 PSC Learning App

1M+ Downloads
കൂടുതൽ നിരീക്ഷണങ്ങളും വലിയ സംഖ്യകളും ഉൾപ്പെടുന്ന ഒരു കൂട്ടം ദത്തങ്ങളിൽ നിന്നും മാധ്യം കാണുമ്പോഴുള്ള സമയനഷ്ടം ഒഴിവാക്കാൻ ഏത് രീതിയാണ് ഉപയോഗിക്കാവുന്നത് ?

Aപ്രത്യക്ഷരീതി

Bഅഭ്യൂഹമാധ്യരീതി

Cഗ്രാഫിക് രീതി

Dതാരതമ്യ രീതി

Answer:

B. അഭ്യൂഹമാധ്യരീതി

Read Explanation:

അഭ്യൂഹമാധ്യരീതി
(Assumed Mean Method)
  • ദത്തങ്ങളിലെ നിരീക്ഷണങ്ങളുടെ അഥവാ സംഖ്യകളുടെ

    എണ്ണം വളരെ കൂടുതലാവുകയോ സംഖ്യകൾ വലുതാവുകയോ

    ചെയ്താൽ പ്രത്യക്ഷരീതി ഉപയോഗിച്ച് സമാന്തര മാധ്യം കാണുക

    പ്രയാസമാണ്. അപ്പോൾ അഭ്യൂഹ മാധ്യരീതി ഉപയോഗിച്ച് കണക്കുക്കൂട്ടരുന്നു.

  • കൂടുതൽ നിരീക്ഷണങ്ങളും വലിയ സംഖ്യകളും ഉൾപ്പെടുന്ന

    ഒരു കൂട്ടം ദത്തങ്ങളിൽ നിന്നും മാധ്യം കാണുമ്പോഴുള്ള

    സമയനഷ്ടം ഒഴിവാക്കാൻ അഭ്യൂഹമാധ്യരീതി ഉപയോഗിക്കാവുന്നതാണ്.

  • അഭ്യൂഹമാധ്യ രീതിയിൽ അനുഭവത്തിന്റെയോ യുക്തിയുടെയോ

    വെളിച്ചത്തിൽ ഒരു നിശ്ചിത സംഖ്യയെ മാധ്യ മാണെന്ന് സങ്കൽപിക്കുന്നു.

  • അതിനുശേഷം ഓരോ നിരീക്ഷണത്തിൽ നിന്നുമുള്ള

    അഭ്യൂഹമാധ്യത്തിൻ്റെ വ്യതിയാനം അളക്കുന്നു. ഇപ്രകാരം ലഭിച്ച

    വ്യതിയാനങ്ങളുടെ തുകയെ നിരീക്ഷങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് സാമ്പത്തികേതര ഘടകം ?
According to the classification of public expenditure, what category does the salary paid to government employees fall under?
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ എത്ര രൂപയാണ് ?
ലണ്ടൻ കേന്ദ്രബാങ്ക് നൽകുന്ന 2025 ലെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ പുരസ്‌കാരം ലഭിച്ചത് ?

ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ കൽക്കരി നിക്ഷേപങ്ങളുടെ 80 ശതമാനവും ബിറ്റുമിൻ ഇനത്തിൽപ്പെട്ടതും പൊതുവേ ജ്വലന തീവ്രത കൂടിയവയുമാണ്
  2. ഇന്ത്യയിൽ ഗോണ്ട്വാനാ കൽക്കരിയുടെ ഏറ്റവും പ്രധാന നിക്ഷേപങ്ങൾ ദാമോദർ നദീതടത്തിലാണ്
  3. സിൻഗറേനി കൽക്കരി ഖനന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്
  4. താപോർജ്ജ ഉൽപ്പാദനത്തിനും ഇരുമ്പയിരിന്റെ ഉരുക്കൽ പ്രക്രിയക്കും ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന ധാതുവാണ് കൽക്കരി