Challenger App

No.1 PSC Learning App

1M+ Downloads
ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ അടിസ്ഥാന വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ പുതിയ പദ്ധതിയുടെ പേര് എന്താണ് ?

Aമെയ്ക്ക് ഇൻ ഇന്ത്യ

Bഡിജിറ്റൽ ഇന്ത്യ

Cസ്റ്റാർട്ട് അപ്പ്

Dലിറ്റിൽ കൈറ്റ്സ്

Answer:

B. ഡിജിറ്റൽ ഇന്ത്യ

Read Explanation:

  • ഡിജിറ്റൽ ഇന്ത്യ - ഡിജിറ്റൽ സാക്ഷരതയും ഡിജിറ്റൽ അടിസ്ഥാന വികസനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യ ഗവൺമെന്റ് തുടങ്ങിയ പുതിയ പദ്ധതി
  • 2015 -ൽ ആണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചത്

പ്രധാന ലക്ഷ്യങ്ങൾ

  • എല്ലാ പൗരന്മാർക്കും ഒരു യൂട്ടിലിറ്റി എന്ന നിലയിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ
  • ആവശ്യാനുസരണം ഭരണവും സേവനങ്ങളും
  • പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണം
  • രാജ്യത്ത് കർഷകർ,ദരിദ്രർ തുടങ്ങി എല്ലാവർക്കും ഇ-ഗവേണൻസും ഇ കൊമേഴ്സും ഉൾപ്പെടെ എല്ലാ ഇന്റർനെറ്റ് സേവനങ്ങളുമെത്തിക്കുക.
  • ഐടി ഉൽപന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുക.
  • ഐടി മേഖലയിൽ നാലര ലക്ഷം രൂപയുടെ വൻനിക്ഷേപവും 15 ലക്ഷം തൊഴിലവസരങ്ങളും.
  • സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സഹായം നൽകുക.
  • മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുക.
  • എല്ലാ സ്കൂ‌ളുകളിലും സർവ്വകലാശാലകളിലും ബ്രോഡ്‌ബാന്റ് കണക്ഷൻ
  • നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ വൈഫൈ സംവിധാനം.
  • ആശുപത്രികളിൽ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം
  • ഓൺലൈൻ ദേശീയ കാർഷിക വിപണി

Related Questions:

If Average Production is decreasing, then what will be the effect on Marginal Production?

Which of the following statements are related to Decentralized Planning?.Identify:

i.Planning and executing projects at national level

ii.Three-tier Panchayats utilize power and economic resources for local development.

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. ഭക്ഷ്യസുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.
  2. ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലക്ക് എല്ലാപേർക്കും ഉറപ്പാക്കും.
  3. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.
  4. സബ്സിഡി കുറയ്ക്കുക
    “Poverty Line” means ?
    The Integrated Child Development Services (ICDS) Scheme aims to improve the nutritional and health status of children in the age-group of ?