കൂട്ടത്തിൽപ്പെടാത്തതേത് ?
ATPDS
BICDS
CAAY
DMGNREGP
Answer:
D. MGNREGP
Read Explanation:
- MGNREGP എന്നത് തൊഴിലുറപ്പ് പദ്ധതിയാണ്
- TPDS , ICDS ,AAY എന്നിവ ഭക്ഷ്യസുരക്ഷാപദ്ധതികളാണ്
TPDS ( Targeted Public Distribution System )
- ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
- പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നത് - റേഷൻ കടകൾ വഴി
- പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം - ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI )
- ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 അനുസരിച്ചാണ് TPDS പ്രവർത്തിക്കുന്നത്
ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ്കീം (ICDS)
- ICDS ന്റെ സേവനങ്ങൾ ലഭ്യമാകുന്നത് - അംഗൻവാടി കേന്ദ്രങ്ങളിലൂടെ
- പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ - 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ,ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ ,കൌമാരപ്രായക്കാരായ പെൺകുട്ടികൾ
- ICDS ന്റെ പ്രധാന സേവനങ്ങൾ - രോഗപ്രതിരോധം , പോഷകാഹാര വിതരണം ,കുട്ടികൾക്ക് പ്രീ സ്കൂൾ വിദ്യാഭ്യാസം ,ആരോഗ്യ പരിശോധന
- ICDS സേവനം രാജ്യം മുഴുവൻ ലഭ്യമാക്കിയ വർഷം - 2005
അന്ത്യോദയ അന്ന യോജന (AAY )
- പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതി
- പദ്ധതി ആരംഭിച്ചത് - 2000 ഡിസംബർ 25
- ആരംഭിച്ച സമയത്തെ പ്രധാനമന്ത്രി - A. B . വാജ്പേയ്
- പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അനുവദിച്ചിരുന്ന ധാന്യത്തിന്റെ അളവ് - 25 Kg
- നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ് - 35 Kg
- AAY പദ്ധതി പ്രകാരം നൽകുന്ന ധാന്യങ്ങൾ - അരി ( Rs .3 /Kg ) , ഗോതമ്പ് ( Rs .2 /Kg )