Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽപ്പെടാത്തതേത് ?

ATPDS

BICDS

CAAY

DMGNREGP

Answer:

D. MGNREGP

Read Explanation:

  • MGNREGP എന്നത് തൊഴിലുറപ്പ് പദ്ധതിയാണ്
  • TPDS , ICDS ,AAY എന്നിവ ഭക്ഷ്യസുരക്ഷാപദ്ധതികളാണ്

TPDS ( Targeted Public Distribution System )

  • ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതി
  • പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നത് - റേഷൻ കടകൾ വഴി
  • പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള സർക്കാർ സ്ഥാപനം - ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI )
  • ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 അനുസരിച്ചാണ് TPDS പ്രവർത്തിക്കുന്നത്

ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ്കീം (ICDS)

  • ICDS ന്റെ സേവനങ്ങൾ ലഭ്യമാകുന്നത് - അംഗൻവാടി കേന്ദ്രങ്ങളിലൂടെ
  • പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ - 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ,ഗർഭിണികൾ ,മുലയൂട്ടുന്ന അമ്മമാർ ,കൌമാരപ്രായക്കാരായ പെൺകുട്ടികൾ
  • ICDS ന്റെ പ്രധാന സേവനങ്ങൾ - രോഗപ്രതിരോധം , പോഷകാഹാര വിതരണം ,കുട്ടികൾക്ക് പ്രീ സ്കൂൾ വിദ്യാഭ്യാസം ,ആരോഗ്യ പരിശോധന
  • ICDS സേവനം രാജ്യം മുഴുവൻ ലഭ്യമാക്കിയ വർഷം - 2005

അന്ത്യോദയ അന്ന യോജന (AAY )

  • പൊതുവിതരണ ശൃംഖലയിലൂടെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര പദ്ധതി
  • പദ്ധതി ആരംഭിച്ചത് - 2000 ഡിസംബർ 25
  • ആരംഭിച്ച സമയത്തെ പ്രധാനമന്ത്രി - A. B . വാജ്പേയ്
  • പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ അനുവദിച്ചിരുന്ന ധാന്യത്തിന്റെ അളവ് - 25 Kg
  • നിലവിൽ നൽകുന്ന ധാന്യത്തിന്റെ അളവ് - 35 Kg
  • AAY പദ്ധതി പ്രകാരം നൽകുന്ന ധാന്യങ്ങൾ - അരി ( Rs .3 /Kg ) , ഗോതമ്പ് ( Rs .2 /Kg )

Related Questions:

ഏതിനുള്ള ശ്രമമെന്ന നിലയിലാണ് സർക്കാരിന്റെ നവരത്ന നയം സ്വീകരിച്ചത്?

തന്നിരിക്കുന്നവയിൽ ഉദാരവൽക്കരണത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

i. വ്യാവസായിക മേഖലയുടെ നിയന്ത്രണം എടുത്തുകളയൽ

ii. സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ

iii. നികുതി പരിഷ്കാരങ്ങൾ

iv. ഫോറിൻ എക്സ്ചേഞ്ച് പരിഷ്കാരങ്ങൾ

v. വ്യാപാര നിക്ഷേപ നയ പരിഷ്കരണങ്ങൾ


ഇനിപ്പറയുന്നവയിൽ ഏതാണ് സ്വകാര്യവൽക്കരണ നയത്തിന്റെ അനന്തരഫലമല്ലാത്തത് ?

ഇനിപ്പറയുന്ന നിരകൾ പൊരുത്തപ്പെടുത്തുക:

A.GATT                                                               1.1991

B.സാമ്പത്തിക പരിഷ്കാരങ്ങൾ                   2.1995

C.WTO                                                                3.1948

WTO എപ്പോഴാണ് സ്ഥാപിതമായത്?