കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
Aഇരുചക്ര വാഹനം
Bമൂന്ന് ചക്ര വാഹനം
Cട്രാക്ടർ
Dട്രെയിലർ
Answer:
A. ഇരുചക്ര വാഹനം
Read Explanation:
ഒരു വാഹനം കെട്ടിവലിക്കൽ (Towing a vehicle):
- മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിംഗ്) റെഗുലേഷൻസ്, 2017ലെ സെക്ഷൻ 30 ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നു
- ഇത് പ്രകാരം :
(1) ഒരു ഇരുചക്ര മോട്ടോർ വാഹനം, മറ്റൊരു വാഹനത്താൽ കെട്ടിവലിക്കാൻ പാടുള്ളതല്ല.
(2) കെട്ടിവലിക്കുമ്പോൾ, ആ വാഹനത്തിന്റെ പരമാവധി വേഗപരിധി 25km/h ൽ കൂടാൻ പാടില്ല.
(3) കെട്ടിവലിക്കുന്ന വാഹനവും, കെട്ടിവലിക്കപ്പെടുന്ന വാഹനവും തമ്മിലുള്ള ദൂരം 5m ൽ കൂടാനും പാടില്ല.
(4) കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന കയറൊ / ചെയിനൊ, മറ്റ് റോഡ് ഉപയോക്താക്കൾക്ക് സ്പഷ്ടമായി കാണാൻ സാധിക്കുന്നതുമായിരിക്കണം.