App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിലവില്‍ വന്നത് ഏത് വര്‍ഷം?

A1962

B1965

C1966

D1964

Answer:

D. 1964

Read Explanation:

  • 1964 ഫെബ്രുവരിയിലാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കൃതമായത്.
  • സന്താനം കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ചത്.
  • സെൻട്രൽ വിജിലൻസ് കമ്മീഷന്റെ ആസ്ഥാനം - ന്യൂഡൽഹി

  • പ്രധാനമന്ത്രി, ലോകസഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത്.
  • സെൻട്രൽ വിജിലൻസ് കമ്മീഷണറെയും കമ്മീഷണർമാരെയും നിയമിക്കുന്നത് - രാഷ്‌ട്രപതി.
  • സെൻട്രൽ വിജിലൻസ് കമ്മീഷന്‍ മേധാവികളുടെ കാലാവധി - നാല് വർഷം അല്ലെങ്കിൽ 65 വയസ്സ് 

  • 2003-ൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ബിൽ ലോകസഭയും രാജ്യസഭയും പാസ്സാക്കിയതിനെ തുടർന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നു.
  • ഇതുപ്രകാരം കമ്മീഷന് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചു.

Related Questions:

ജസ്റ്റിസ് രജീന്ദർ സിംഗ് സർക്കാരിയായുടെ നേതൃത്വത്തിലുള്ള സർക്കാരിയ കമ്മീഷനിൽ മറ്റ് രണ്ട് അംഗങ്ങൾ ആരായിരുന്നു ?

  1. ബി .ശിവരാമൻ
  2. ഡോ .എസ് .ആർ സെൻ
  3. കെ .കുഞ്ഞാമൻ
  4. ജസ്റ്റിസ് ജെ .പാട്ടീൽ
    മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ ഇന്ത്യയുടെ നിശബ്ദ വിപ്ലവം എന്ന വിശേഷിപ്പിച്ച ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞൻ ആരായിരുന്നു?
    ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി എത്ര ?
    യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) രൂപം കൊണ്ടത് ഏത് വർഷം ?

    NITI ആയോഗും പ്ലാനിംഗ് കമ്മീഷനുമായും ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക. ഏതാണ് ശരിയല്ലാത്തത് എന്ന് കണ്ടെത്തുക.

    1. ആസൂത്രണ കമ്മീഷൻ വളരെ ശക്തമായിരുന്നു, അതിന്റെ തകർച്ചയോടെ ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികൾ അവസാനിച്ചു. അതേസമയം NITI ആയോഗ് പ്രാഥമികമായി ഒരു ഉപദേശക സ്ഥാപനവും ചിന്താ-നന്ദിയുമാണ്.
    2. സാമ്പത്തിക തന്ത്രത്തിൽ ദേശീയ സുരക്ഷയുടെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന ഒരു പ്രവർത്തനവും NITI ആയോഗിന് നൽകിയിട്ടില്ല, അതേസമയം ആസൂത്രണ കമ്മീഷന് സാമ്പത്തിക തന്ത്രം രൂപപ്പെടുത്തുന്നതിൽ ദേശീയ സുരക്ഷ ഉൾപ്പെടുത്തേണ്ടി വന്നു.
    3. ആസൂത്രണ കമ്മീഷനിൽ എട്ടിൽ താഴെ മുഴുവൻ സമയ അംഗങ്ങളും, അഞ്ചിൽ കൂടുതൽ പാർട്ട് ടൈം അംഗങ്ങളും ഉണ്ടായിരുന്നു, അതേസമയം NITI ആയോഗിൽ മൂന്നിൽ കൂടുതൽ മുഴുവൻ സമയ അംഗങ്ങളും പാർട്ട് ടൈം അംഗങ്ങളുമുണ്ട്.
    4. ആസൂത്രണ കമ്മീഷൻ 1200 ഓളം സ്ഥാനങ്ങൾ നൽകി വലുതാക്കിയപ്പോൾ NITI ആയോഗ് 500 സ്ഥാനങ്ങൾ കുറച്ചു.