App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?

Aവിവരാവകാശനിയമം

Bഅഴിമതി നിരോധന നിയമം

Cവിദ്യാഭ്യാസവകാശനിയമം

Dഭീകരവിരുദ്ധ നിയമം

Answer:

A. വിവരാവകാശനിയമം

Read Explanation:

ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005 2005 ജൂൺ 15 ന്‌ പാർലമെന്റ്‌ പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്‌ പ്രാബല്യത്തിൽ വന്നത്‌. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.


Related Questions:

നിയുക്ത നിയമ നിർമാണത്തിന്റെ കമ്മെൻസ്മെന്റ് ഓഫ് ദി ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിരവധി നിയമങ്ങളിൽ ആ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം നിശ്ചയിക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തുന്ന ഒരു appointed day clause' ഉണ്ടായിരിക്കും.
  2. ഇത്തരം അധികാരപ്പെടുത്തലിന് സാധുത ഉണ്ട്.
  3. വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ നിയമം പ്രാബല്യത്തിൽ വരുന്നതാണ്.
    നിമ്‌നോന്നതമായ ഭൂപ്രകൃതി, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ഏത് തരം വാസസ്ഥലങ്ങളിലാണ് ?
    രാജ്യത്തെ യുവാക്കൾക്കായി പ്രധാൻ മന്ത്രി വികാസ് ഭാരത് റോജ്ഗർ യോജന (PMVBRY) ആരംഭിച്ചത്
    നിയമപരമായ അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പരാമർശിക്കുന്ന സിദ്ധാന്തം
    പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?