Challenger App

No.1 PSC Learning App

1M+ Downloads

കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സിൽ പോളിസി 2018ൻ്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് വ്യക്തികളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
  2. റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക
  3. നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 
  4. പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക

    Ai മാത്രം

    Bii മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്‍റെ ഭാഗമായി 2018 ലാണ് കേരള വാണിജ്യ വ്യവസായ നയം അഥവാ കേരള ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ പോളിസി നിലവിൽ വന്നത്.

    കേരള വാണിജ്യവ്യവസായ നയം 2018ൻ്റെ പ്രധാന ലക്ഷ്യങ്ങൾ

    • വ്യാവസായിക വളർച്ചയിലൂടെ സുസ്ഥിരമായ വികസനത്തിന് ആളുകളെ ശാക്തീകരിക്കുകയും തൊഴിൽ സൃഷ്ടിക്കുകയും ചെയ്യുക. 
    • റെഗുലേറ്ററി നടപടിക്രമങ്ങൾ ലളിതമാക്കുകയും പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിന് സമയബന്ധിതമായ അംഗീകാരങ്ങളും അനുമതികളും നൽകുകയും ചെയ്യുക .
    • നിലവിലുളള വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയും അവ കൂടുതൽ കാര്യ ക്ഷമമാക്കുകയും ചെയ്യുക . 

    • തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക വിഭവങ്ങൾ വിനിയോഗിക്കുന്നതിനും വേണ്ടി പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ MSME കളെ അണിനിരത്തുക. 
    •  വ്യാവസായിക മേഖലയിൽ വലിയ ദേശീയ അന്തർദേശീയ നിക്ഷേപം ഉറപ്പാക്കുക
    •  പൊതുമേഖലാ സ്ഥാപനങ്ങൾക്കും മറ്റ് ഉൽപ്പാദന യൂണിറ്റുകൾക്കും അവരുടെ നിശ്ചിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സൗകര്യമൊരുക്കുക


    Related Questions:

    ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?
    സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ
    പട്ടികവർഗ്ഗ പുനരധിവാസ മിഷൻ രൂപീകൃതമായ വർഷം ?
    കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ എതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ളത്

    1. ഹരിയാലി നീർത്തട വികസനപദ്ധതി
    2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
    3. നീരാഞ്ചൽ പദ്ധതി
    4. ഡെസേർട് ഡെവലൊപ്മെന്റ് പ്രോഗ്രാം