സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
Aസഹജ
Bസ്ഥൈര്യ
Cസഹിതം
Dസഫലം
Answer:
A. സഹജ
Read Explanation:
180042555215എന്ന ടോൾ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. പരാതികളും ബുദ്ധിമുട്ടുകളും കേട്ടശേഷം ആവശ്യമായ നിർദ്ദേശങ്ങൾ കോൾ സെന്ററിൽ നിന്ന് നൽകും.
പരാതിയുടെ വ്യാപ്തിയ്ക്ക് അനുസരിച്ച് ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി കൈമാറും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാതി നൽകിയ ആൾക്ക് ഉടൻതന്നെ ലഭിക്കുകയും ചെയ്യും.
തൊഴിൽനിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ പോലും പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെതന്നെ അതിവേഗത്തിൽ പ്രശ്‌നപരിഹാരം കാണാൻ സാധിക്കുന്നു.