AC V കുഞ്ഞിരാമൻ
BC. കൃഷ്ണൻ
CK. രാമകൃഷ്ണ പിള്ള
DT K മാധവൻ
Answer:
A. C V കുഞ്ഞിരാമൻ
Read Explanation:
സി.വി. കുഞ്ഞിരാമന്‍
പത്രാധിപർ, സാഹിത്യകാരൻ, സാമൂഹ്യചിന്തകൻ, സമുദായപരിഷ്കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തി.
1871 ൽ കൊല്ലം താലൂക്കിലെ മയ്യനാട്ടാണ് സി.വിയുടെ ജനനം.
ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായിട്ടായിരുന്നു അദ്ദേഹത്തിൻറെ ആദ്യകാല പ്രവർത്തനങ്ങൾ
1904 ൽ പരവൂരിൽ നടന്ന സമുദായ പരിഷ്കാരസഭയുടെ സംഘാടകൻ.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തികളിൽ ഒരാൾ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1932ല്‍ നിവര്ത്തന പ്രക്ഷോഭത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ചു.
1936 ൽ മതപരിവർത്തന പ്രക്ഷോഭം സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ്
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ രൂപീകരണ കമ്മിറ്റിയുടെ അധ്യക്ഷൻ
'കേരളകൗമുദി'യുടെ സ്ഥാപക പത്രാധിപൻ.
1911ല്‍ കൊല്ലം ജില്ലയിലെ മയ്യനാട് നിന്നും വാരികയായിട്ടാണ് കേരളകൗമുദി പ്രസിദ്ധീകരണം ആരംഭിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ആദ്യമായി പ്രചരിപ്പിച്ച പത്രം - കേരള കൗമുദി
സി.വി. കുഞ്ഞുരാമൻ പത്രാധിപരായിരുന്ന മറ്റ് പത്രങ്ങൾ :
മലയാളരാജ്യം
നവജീവൻ
കഥമാളിക
യുക്തിവാദി
നവശക്തി
വിവേകോദയം
ഭാഷാപോഷിണി
മലയാള മനോരമ
തൂലികാനാമങ്ങൾ - ഭാഷാഭിമാനി, സിംഹളൻ, തിയ്യൻ
തിയ്യൻ എന്ന തൂലികാനാമത്തിൽ ഹാസ്യലേഖനങ്ങൾ എഴുതിയിരുന്ന സാഹിത്യകാരൻ
"Opinion is not an iron pestle" എന്നത് ഇദ്ദേഹത്തിൻറെ വാക്കുകളാണ്
'തിയ്യർക്ക് നല്ലത് ബുദ്ധമതം തന്നെ' എന്ന ലേഖനം എഴുതിയ വ്യക്തി
പ്രധാന കൃതികൾ
സ്വാമി ചൈതന്യം (കവിത)
കാര്‍ത്തികോദയം (കവിത)
ഒരു സന്ദേശം (കവിത)
ഈഴവ നിവേദനം (കവിത)
നരലോകം (കവിത)
സ്വാഗത ഗാനം (കവിത)
ശ്രീ പത്മനാഭസന്നിധിയില്‍ (കവിത)