ബഹുമത സമൂഹം എന്ന ആശയം മുന്നോട്ട് വച്ച നവോത്ഥാന നായകൻ ആരാണ് ?
Aസുബ്രഹ്മണ്യ അയ്യർ
BV T ഭട്ടതിരിപ്പാട്
Cവൈകുണ്ഠസ്വാമികൾ
Dബ്രഹ്മാനന്ദ ശിവയോഗി
Answer:
B. V T ഭട്ടതിരിപ്പാട്
Read Explanation:
വി. ടി. ഭട്ടതിരിപ്പാട്
- 1896 ൽ പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെള്ളിത്തിരുത്തി താഴത്തില്ലത്ത് ജനിച്ചു.
- 1908 ൽ സ്ഥാപിതമായ നമ്പൂതിരിമാരുടെ സംഘടനയായ 'യോഗക്ഷേമസഭ'യുടെ ഉൽപതിഷ്ണുവിഭാഗത്തിന്റെ നേതാവായി പ്രവർത്തിച്ചു.
- യോഗക്ഷേമസഭയുടെ ആപ്തവാക്യം "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്നതായിരുന്നു.
- യോഗക്ഷേമസഭയുടെ മുഖപത്രം 'മംഗളോദയവും', യോഗക്ഷേമസഭയുടെ മാസിക 'ഉണ്ണിനമ്പൂതിരിയും' ആണ്.
- ദേശമംഗലത്ത് ശങ്കരൻ നമ്പൂതിരിപ്പാടായിരുന്നു യോഗക്ഷേമസഭയുടെ പ്രഥമ അധ്യക്ഷൻ.
- 1919 ൽ വി.ടി.യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി.
- കുടുമമുറിക്കൽ, അന്തർജനങ്ങളുടെ വേഷപരിഷ്കരണം, വിധവാവിവാഹം തുടങ്ങിയ സമുദായ പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകി.
- അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്".
- 1929 ലാണ് ഈ നാടകം പുറത്തിറങ്ങിയത്.
അന്തർജ്ജന സമാജം
- വി.ടി.ഭട്ടതിരിപ്പാട് 1929 ൽ അന്തർജ്ജന സമാജം രൂപീകരിച്ചു.
- പാർവ്വതി നെന്മണിമംഗലം ആയിരുന്നു അന്തർജനസമാജത്തിന് നേതൃത്വം നൽകിയത്.
യാചന യാത്ര
- 1931 ൽ വി.ടി.ഭട്ടതിരിപ്പാട് യാചന യാത്ര നടത്തി.
- തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ ഈ കാൽനാട പ്രചാരണയാത്രയുടെ ലക്ഷ്യം ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതായിരുന്നു.
വിധവാവിവാഹവും മിശ്രവിവാഹവും
- 1934 ൽ നമ്പൂതിരിസമുദായത്തിലെ ആദ്യ വിധവാവിവാഹത്തിന് കാർമികത്വം വഹിച്ചു.
- വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്തു.
- മിശ്രവിവാഹം ബോധവൽകരണവുമായി ബന്ധപ്പെട്ട് 1968 ൽ കാഞ്ഞങ്ങാട് (കാസർഗോഡ്) മുതൽ ചെമ്പഴന്തി (തിരുവനന്തപുരം) വരെ സാമൂഹ്യ പരിഷ്കരണ ജാഥ നടത്തിയത് അദ്ദേഹമായിരുന്നു.
- 'കണ്ണീരും കിനാവും', ദക്ഷിണായനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായുള്ള ആത്മകഥ രചിച്ചു.
- രജനീരംഗമാണ് വി.ടി.യുടെ ആദ്യത്തെ കഥാസമാഹാരം.
- വിദ്യാർത്ഥി എന്ന ദ്വൈവാരികയുടെ എഡിറ്ററായിരുന്നു അദ്ദേഹം. പശുപതം, ഉദ്ബുദ്ധ കേരളം എന്നിവയുടെ പത്രാധിപനായിരുന്നു.
- 1982 ഫെബ്രുവരി 12 -ന് അന്തരിച്ചു.
കൃതികൾ
- കരിഞ്ചന്ത
- രജനീരംഗം
- പോംവഴി
- ചക്രവാളങ്ങൾ
- കാലത്തിന്റെ സാക്ഷി
- അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
- സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു
- വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും
- വെടിവട്ടം
- എന്റെ മണ്ണ്
- കണ്ണീരും കിനാവും (ആത്മകഥ)
- ദക്ഷിണായനം
- പൊഴിയുന്ന പൂക്കൾ
- കർമ്മവിപാകം (ആത്മകഥ)