കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
- ചലച്ചിത്ര വികസനത്തിനു വേണ്ടിയുള്ള കേരള സർക്കാറിന്റെ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.
- കലാസാംസ്കാരിക വകുപ്പിന് കീഴിലാണിത് പ്രവർത്തിക്കുന്നത്.
- 1998 ലാണ് സ്ഥാപിതമായത്.
- ചലച്ചിത്രത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അക്കാദമി കൂടിയാണിത്
- 1980ലെ കാരന്ത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അക്കാദമി രൂപീകരിക്കുവാനുള്ള ആശയം ഉടലെടുത്തത്.
അക്കാദമി സംഘടിപ്പിക്കുന്ന പ്രധാന ചലച്ചിത്രമേളകൾ:
- രാജ്യാന്തര ചലച്ചിത്രമേള
- രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള
- ദേശീയചലച്ചിത്രമേള
- യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ
അക്കാദമി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരങ്ങൾ:
- ജെ.സി. ഡാനിയേൽ അവാർഡ്
- കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം
- കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരം