App Logo

No.1 PSC Learning App

1M+ Downloads
കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് ഏത് വർഷമാണ്?

A1994 ഏപ്രിൽ 23

B1994 മാർച്ച് 22

C1994 മെയ് 8

D1993 ഏപ്രിൽ 23

Answer:

A. 1994 ഏപ്രിൽ 23

Read Explanation:

 കേരള പഞ്ചായത്ത് ആക്ട്

  • സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന ബല്‍വന്ത്റായ് മേത്താ കമ്മിറ്റിയുടെയും ഇ.എം.എസ് നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഐക്യ കേരളത്തിനാകമാനം ബാധകമാകും വിധം 1960ലെ കേരള പഞ്ചായത്ത് ആക്ട് നിര്‍മ്മിച്ചു 

  • 1962ല്‍ നിലവില്‍ കേരള പഞ്ചായത്ത് ആക്ട് വരികയും ചെയ്തു.

  • ഈ നിയമപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ട് 922 ഗ്രാമപഞ്ചായത്തുകള്‍ രൂപവല്‍കരിച്ചു.

 കേരള പഞ്ചായത്തീരാജ് ആക്ട്

  • 1970 ലെ ജില്ലാഭരണ നിയമവും 1960ലെ കേരള പഞ്ചായത്ത് ആക്ടും ഏകോപിപ്പിച്ച്  കേരള പഞ്ചായത്തീരാജ് ആക്ട് 1994ൽ നിലവിൽ വന്നു 

  • ആസൂത്രിത ഗ്രാമവികസനത്തിനും തദ്ദേശഭരണ കാര്യങ്ങളില്‍ വര്‍ദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ഉദ്ദേശിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതി പ്രകാരം  നിര്‍മ്മിക്കപ്പെട്ടതാണ് 1994ലെ കേരള പഞ്ചായത്ത് രാജ് നിയമം.

  • കെ,കരുണാകരനായിരുന്നു ഈ നിയമം പാസാക്കപ്പെടുമ്പോൾ കേരള മുഖ്യമന്ത്രി 

  • ഈ നിയമത്തിന് 1995ല്‍ ചില ഭേദഗതികള്‍ വരുത്തുകയുണ്ടായി.

  • 1995 ഒക്ടോബർ 2 ന് തിരഞ്ഞെടുപ്പിന് ശേഷം നിയമപ്രകാരമുള്ള പുതിയ ഭരണ സമിതികൾ അധികാരം ഏറ്റെടുത്തു 


Related Questions:

കേരളത്തിലെ ആദ്യ കോൺഗ്രസ്‌ മുഖ്യമന്ത്രി ആരായിരുന്നു ?
The First woman to became a member in Travancore legislative assembly:
2023 ഒക്ടോബറിൽ 100-ാo ജന്മദിനം ആഘോഷിച്ച പുന്നപ്ര-വയലാർ സമര സേനാനിയും കമ്യുണിസ്റ്റ് പാർട്ടി നേതാവുമായ വ്യക്തി ആര് ?
ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക
2024 സെപ്റ്റംബറിൽ അന്തരിച്ച ഇടുക്കി മുൻ ലോക്‌സഭാംഗമായിരുന്ന M M ലോറൻസിൻ്റെ ആത്മകഥ ?