കേരള പോലീസ് ആക്ടിലെ സെക്ഷൻ 120 - ഏതെങ്കിലും ഒരാൾ ശല്യം ഉണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവ നടത്തിയാലുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു
ഇത് പ്രകാരം ഏതെങ്കിലും ഒരാൾ :
(എ) ഒരു പൊതുസ്ഥലത്ത് പൊതുജനങ്ങൾക്ക് അസഹ്യതയോ അസൗകര്യമോ ഉണ്ടാക്കിക്കൊണ്ട് ഫർണിച്ചർ സാധനങ്ങളോ വാഹനമോ വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ കശാപ്പ് ചെയ്യുകയോ ശവം വൃത്തിയാക്കുകയോ ഏതെങ്കിലും മൃഗത്തെ പരിപാലിക്കുകയോ ചെയ്യുന്നുവെങ്കിൽ;
(ബി) പൊതുജനത്തിന് തടസ്സമോ, അസൗകര്യമോ, അപായമോ ഉണ്ടാക്കുന്ന രീതിയിൽ ഏതെങ്കിലും വാഹനത്തെയോ ഗതാഗത ഉപാധിയെയോ നിലകൊള്ളാൻ കാരണമാകുന്നുവെങ്കിൽ;