കേരള സംസ്ഥാന ആസൂത്രണ ബോർഡ്
- കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത് -1967 സെപ്റ്റംബർ.
- സംസ്ഥാനത്തിന്റെ വിഭവങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും വളർച്ച മുൻഗണനകളുടെ അടിസ്ഥാനത്തിൽ വികസിത പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമായി സംസ്ഥാന സർക്കാരിനെ പ്രാപ്തരാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചത്.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ്ന്റെ ഘടന.
- ചെയർപേഴ്സൺ- മുഖ്യമന്ത്രി
- വൈസ് ചെയര്‍ പേഴ്സണ്‍
- അംഗങ്ങൾ
- മെമ്പർ സെക്രട്ടറി
കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ സ്ഥിരം ക്ഷണിതാക്കൾ,
- ചീഫ് സെക്രട്ടറി.
- ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി
അംഗങ്ങൾ
- അംഗങ്ങളിൽ മന്ത്രിമാരും വിദഗ്ധരും ഉൾപ്പെടുന്നു.
- മന്ത്രിയല്ലാത്ത അംഗങ്ങൾ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരായിരിക്കും
- ഇവരെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്നു.
- ഈ അംഗങ്ങൾ അതത് മേഖലകളിലെ വിദഗ്ധരായി പ്രവർത്തിക്കുകയും പദ്ധതി രൂപീകരണം നടപ്പാക്കാൻ നയപരമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ച വിദഗ്ധ ഉപദേശം സർക്കാരിന് നൽകുകയും ചെയ്യുന്നു .