Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

Aഅഡ്മിനിസ്ട്രേറ്റീവ് വിങ്

Bസാങ്കേതിക വിഭാഗം

Cജില്ലാ ആസൂത്രണ ഓഫീസുകൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

കേരള സംസ്ഥാന ആസൂത്രണ ബോർഡിന് 3 ഘടകങ്ങളാണുള്ളത്.

  • അഡ്മിനിസ്ട്രേറ്റീവ് വിങ് : എസ്റ്റാബ്ലിഷ്മെന്റ്, അക്കൗണ്ട്സ്, ഫെയർ കോപ്പി, കമ്പ്യൂട്ടർ, പ്രസിദ്ധീകരണം, പ്ലാൻ പബ്ലിസിറ്റി വിഭാഗങ്ങൾ എന്നിവ ചേർന്നതാണ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തിലുളള അഡ്മിനിസ്ട്രേറ്റീവ് വിഭാഗം.

  • സാങ്കേതിക വിഭാഗം : സംസ്ഥാന ആസൂത്രണ ബോർഡ് സാങ്കേതിക വിഭാഗങ്ങളിലൂടെയാണ് മുഖ്യ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. വികസന വിഷയങ്ങളിൽ വിദഗ്ധനായ ഒരു ചീഫ് ആണ് സാങ്കേതിക വിഭാഗങ്ങൾക്ക് നേതൃത്വം നൽകുന്നത്.

  • ജില്ലാ ആസൂത്രണ ഓഫീസുകൾ : വികേന്ദ്രീകൃത പങ്കാളിത്ത ആസൂത്രണ പ്രവർത്തനങ്ങളെ സഹായിക്കാൻ 1970കളുടെ അവസാനത്തിൽ ജില്ലാ ആസൂത്രണ യൂണിറ്റുകൾ സ്ഥാപിക്കപ്പെട്ടു. .
  • ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ ഓഫീസുകൾ പ്രവർത്തിക്കുന്നു.
  • ഇവ ജില്ലാ കളക്ടറുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്

Related Questions:

സർക്കാർ സംവിധാനങ്ങളിലൂടെ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്

ഇന്ത്യയിൽ നിയുക്ത നിയമനിർമ്മാണ പ്രക്രിയ കാര്യക്ഷമമാക്കുക എന്നതിനായി സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ച ശിപാർശകൾ ഏതെല്ലാം?

  1. ഒരു പ്രതിനിധി തന്റെ അധികാരം മറ്റൊരു പ്രവർത്തകന് സബ് - ഡെലിഗേറ്റ് ചെയ്യാൻ അനുവദിക്കുന്നതിന് മുൻപ് ചില സുരക്ഷാ വ്യവസ്ഥകൾ ഉറപ്പുവരുത്തണം.
  2. വിവേചനപരമായ നിയമങ്ങൾ ഭരണകൂടം രൂപപ്പെടുത്തരുത്.
  3. പാരന്റ് ആക്ട് നൽകുന്ന റൂൾമേക്കിംഗ് അധികാര പരിധിക്കപ്പുറം നിയമങ്ങൾ കടക്കുവാൻ പാടില്ല.
  4. ഭരണ സംവിധാനം ചട്ടങ്ങൾ ഉണ്ടാക്കുന്നതിൽ അമിതമായ കാലതാമസം ഉണ്ടാക്കരുത്.
  5. നിയമങ്ങളുടെ വ്യാഖ്യാനത്തിനുള്ള അന്തിമ അധികാരം ഭരണ നിർവ്വഹണ വിഭാഗത്തിൽ ആയിരിക്കണം.

    കേരള ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. നിലവിൽവന്നത് 1970 ജനുവരി 1
    2. ഭേദഗതി നിയമം നടപ്പിൽ വരുത്തിയപ്പോൾ റവന്യൂ മന്ത്രി കെ റ്റി ജേക്കബ് ആയിരുന്നു .

      വകുപ്പുതല പക്ഷപാതവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതലകൾ ഒരേ വകുപ്പിൽ സംയോജിക്ക പ്പെടുമ്പോഴാണ് ഇത് ഉയർന്നുവരുന്നത്.
      2. ഡിപ്പാർട്ട്മെന്റൽ പക്ഷപാതം എന്ന പ്രശ്നം ഭരണപരമായ പ്രക്രിയയിൽ അന്തർലീനമായ ഒന്നായി കണക്കാക്കുന്നില്ല.

        ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവനകൾ ഏവ?

        1. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 11 അധ്യായങ്ങളും 79 സെക്ഷനുകളും ഉൾപ്പെടുന്നു
        2. ദേശീയ ദുരന്ത നിവാരണ അതോറിറ്റി 2005 ഡിസംബർ 24 ന് നിലവിൽ വന്നു