Challenger App

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന വാണിജ്യ മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. 2015 ൽ രൂപീകൃതമായി
  2. വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന വിവിധ സർക്കാർ സർക്കാതിര ഏജൻസികളുടെ ഏകോപനത്തിന് സർക്കാരിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു
  3. കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ മത്സരശേഷി ഉയർത്തുന്നതോടൊപ്പം ഇവരുടെ ഉല്പന്നങ്ങൾക്ക് ദേശീയ അന്തർദേശീയ തലത്തിൽ നിർണ്ണായക സ്ഥാനം നേടിക്കൊടുക്കാനും മിഷൻ ലക്ഷ്യമിടുന്നു
  4. 2018 ലാണ് മിഷന്റെ ആദ്യ യോഗം നടന്നത്

    Aഎല്ലാം ശരി

    Bi, iv ശരി

    Cii, iii ശരി

    Diii തെറ്റ്, iv ശരി

    Answer:

    C. ii, iii ശരി

    Read Explanation:

    കേരള സംസ്ഥാന വാണിജ്യ മിഷൻ 

    • കേരള സംസ്ഥാനത്തിലെ വ്യവസായ സംരംഭക ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി, അവയുടെ ദേശീയ അന്തർദേശീയ വിപണനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി രൂപീകരിക്കപ്പെട്ടു 
    • 2018 ഡിസംബർ 3 നാണ് മിഷൻ നിലവിൽ വന്നത്,2019 ജനുവരി 16ന് ആദ്യ യോഗം നടന്നു
    • വാണിജ്യ മേഖലയിൽ നിലനിൽക്കുന്ന വിവിധ സർക്കാർ സർക്കാതിര ഏജൻസികളുടെ ഏകോപനത്തിന് സർക്കാരിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു
    • കുടുംബശ്രീ ഉൾപ്പെടെയുള്ള കേരളത്തിലെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ മത്സരശേഷി ഉയർത്തുന്നതോടൊപ്പം ഇവരുടെ ഉല്പന്നങ്ങൾക്ക് ദേശീയ അന്തർദേശീയ തലത്തിൽ നിർണ്ണായക സ്ഥാനം നേടിക്കൊടുക്കാനും മിഷൻ ലക്ഷ്യമിടുന്നു
    • വ്യവസായ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് മിഷന്റെ ചെയർമാൻ

    Related Questions:

    എസ്റ്റാബ്ലിഷ്‌മെൻറ്റ് കാര്യങ്ങൾ നിർവഹിക്കുനതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    കെ ഫോൺ ഭാഗ്യ ചിഹ്നം
    കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ കാർഷിക-ഭക്ഷ്യ സംരംഭങ്ങളെ (Agri-food ventures) ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ആരംഭിക്കുന്ന പുതിയ യൂണിഫൈഡ് പ്രീമിയം ബ്രാൻഡ് ?
    ഒമ്പതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിന് വേദിയാകുന്നത് ?
    കെ.എസ്.ആർ.ടി.സിയുടെ ആദ്യ വാഹനപുക പരിശോധനാകേന്ദ്രം ആരംഭിച്ചത്?