കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
A1956
B1950
C1952
D1960
Answer:
A. 1956
Read Explanation:
കേരള സാഹിത്യ അക്കാദമി
- 1956-ൽ സ്ഥാപിതമായ ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി.
- മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനും വികാസത്തിനും വേണ്ടി രൂപീകൃതമായി
- തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് തിരുവനന്തപുരത്ത് അക്കാദമി ഉദ്ഘാടനം ചെയ്തത്
- പിന്നീട് 1958-ൽ അക്കാദമി തൃശൂരിലേക്ക് മാറ്റപ്പെട്ടു
- കേരള സാഹിത്യ അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ്.
- ഇതിനായി വർഷംതോറും കേരള സാഹിത്യ അക്കാദമി അവാർഡ് നൽകിവരുന്നു.
- നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, സാഹിത്യ നിരൂപണം, വിവർത്തനങ്ങൾ, ബാലസാഹിത്യങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് ഈ അവാർഡ് നൽകുന്നത്.