App Logo

No.1 PSC Learning App

1M+ Downloads
കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?

Aറൂൾ 10(1)

Bറൂൾ 10(2)

Cറൂൾ 8

Dറൂൾ 9

Answer:

A. റൂൾ 10(1)

Read Explanation:

  • കേരള സിവിൽ സർവീസിൻ്റെ വർഗീകരണവും, ജീവനക്കാർക്കെതിരെയുളള ശിക്ഷാനടപടികളും, ശിക്ഷാനടപടിക്കെതിരെയുളള അപ്പീലുകളെ പറ്റിയുമാണ് കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ൽ പരാമർശിക്കുന്നത്.
  • ഈ ചട്ടങ്ങളിലെ നാലാം ഭാഗത്തിലെ റൂൾ 10(1) പ്രകാരം നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നതാണ്.

  • എന്നാൽ റൂൾ 10 (2) പ്രകാരം നിയമനാധികാരിക്ക് താഴെയുളള അതോറിറ്റിയാണ് സസ്പെൻഷൻ പുറപ്പെടുവിച്ചതെങ്കിൽ ആ അതോറിറ്റി ഇങ്ങനെ ഒരു
    ഉത്തരവ് പുറപ്പെടുവിച്ചതിന്റെ സാഹചര്യം ബോധ്യപ്പെടുത്തി ഉടൻ
    തന്നെ നിയമനാധികാരിക്ക് റിപ്പോർട്ട് നൽകേണ്ടതാണ്.

Related Questions:

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?
ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?
കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.

അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

  1. നിയമവാഴ്ചയുടെ ലംഘനം
  2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
  3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
  4. പ്രചാരത്തിന്റെ അഭാവം
  5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.

    അൾട്രാവെയറുകളുടെ സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയമപരമായി അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് അൾട്രാവെയറുകളുടെ സിദ്ധാന്തം പറയുന്നു.
    2. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ പൊതു പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ബോഡികൾ എടുക്കുന്ന തീരുമാനം തടയാൻ കോടതികളെ സിദ്ധാന്തം അനുവദിക്കുന്നില്ല.