App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി

Aപട്ടം താണുപിള്ള

Bആർ. ശങ്കർ

Cപനംബിള്ളി ഗോവിന്ദൻ മേനോൻ

Dഇ. എം. എസ്

Answer:

B. ആർ. ശങ്കർ

Read Explanation:

  • പിന്നോക്കസമുദായത്തിൽ നിന്ന് കേരളത്തിൻ്റെ മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യത്തെ വ്യക്തിയാണ് രാമൻ ശങ്കർ എന്ന ആർ.ശങ്കർ (1909-1972).
  • കോൺഗ്രസുകാരനായ ആദ്യത്തെ കേരള മുഖ്യമന്ത്രി ശങ്കറാണ്‌.
  • കേരളത്തിൻ്റെ ആദ്യ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയും ശങ്കറിന് അവകാശപ്പെട്ടതാണ്.
  • അതോടൊപ്പം തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേയൊരു മുഖ്യമന്ത്രിയും ഇദ്ദേഹമാണ്. പി.കെ കുഞ്ഞ് ആണ് ഇദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് 
  • രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശങ്കർ 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ ആകെ 715 ദിവസം മുഖ്യമന്ത്രിയായിരുന്നു.
  • ആർ.ശങ്കർ ആരംഭിച്ച പത്രം - ദിനമണി 
  • മന്നത്ത് പത്മനാഭനും ഇദ്ദേഹവും ചേർന്ന് രൂപീകരിച്ച സംഘടന - ഹിന്ദുമഹാ മണ്ഡലം 


Related Questions:

ലോകത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റിലൂടെ അധികാരത്തിൽ വന്നതെവിടെ?
മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
1937 ൽ ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?
താഴെപ്പറയുന്നവയിൽ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ ആരാണ്?
കാസർഗോഡ് ലോക്‌സഭ മണ്ഡലത്തെ ഇപ്പോൾ പ്രതിനിദാനം ചെയ്യുന്നത് ആരാണ് ?