Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?

Aകല്ലട

Bഇടുക്കി

Cപെരിയാർ

Dഅളിയാർ

Answer:

A. കല്ലട

Read Explanation:

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും  പണികഴിപ്പിച്ചത്.
  • പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്.പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്. 

Related Questions:

കേരളത്തിൽ കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന സ്ഥലം ?

കേരളത്തിലെ വൈദ്യുത പദ്ധതി സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക

  1. കേരളത്തിലെ വൈദ്യുത ഉത്പാദനത്തിന്റെ പ്രധാന സ്രോതസ്സ് ജലമാണ്
  2. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി പള്ളിവാസൽ
  3. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഇടുക്കിജലവൈദ്യുത പദ്ധതി
    കേരളത്തിലെ ആകെ വൈദ്യുത ഉല്പാദനത്തിൻറ്റെ എത്ര ശതമാനമാണ് ജലവൈദ്യുതി ?
    കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളും അവ സ്ഥിതിചെയ്യുന്ന ജില്ലയും തന്നിരിക്കുന്നു. ശരിയല്ലാത്തത് കണ്ടെത്തുക.
    കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?