App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?

Aഎറണാകുളം

Bകണ്ണൂർ

Cമലപ്പുറം

Dതൃശൂർ

Answer:

D. തൃശൂർ

Read Explanation:

കില (Kerala Institute of Local Administration)

  • കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില (Kerala Institute of Local Administration).
  • തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ഏജൻസിയായാണ് കില പ്രവർത്തിക്കുന്നത്. 
  • 1990-ലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ  നിലവിൽ വന്നത്. 
  • തൃശ്ശൂരിലെ മുളങ്കുന്നത്തുകാവിലാണ് കിലയുടെ ആസ്ഥാനം സ്ഥിതി  ചെയ്യുന്നത് 

Related Questions:

കേരള സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?
"മിഷൻ റെയിൻബോ-2024" എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
പ്രകൃതി ദുരന്ത നിവാരണത്തിനും ലഘൂകരണത്തിനുമായി സംസ്ഥാനത്തു പ്രവർത്തിക്കുന്ന സംവിധാനം താഴെ പറയുന്നതിൽ ഏതാണ്?
ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?