കേരളത്തിലെ പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
Aകെ. കേളപ്പൻ
Bമന്നത്തു പത്മനാഭൻ
Cഡോ. പൽപ്പു
Dഎ.കെ. ഗോപാലൻ
Answer:
A. കെ. കേളപ്പൻ
Read Explanation:
കെ.കേളപ്പൻ
- 'കേരള ഗാന്ധി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു
- ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ്
- പത്മശ്രീ നിരസിച്ച മലയാളി
- കേളപ്പൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ടത് - 1990 ഓഗസ്റ്റ് 24
- "കേളപ്പൻ എന്ന മഹാനുഭാവൻ" എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് - പ്രൊഫ. സി.കെ.മൂസ്സത്
കെ.കേളപ്പൻ - ലഘു ജീവിതരേഖ
- 1889 ഓഗസ്റ്റ് 24-ന് പയ്യോളിക്കടുത്ത് മൂടാടിയിൽ ജനിച്ചു.
- 1914-ൽ ചങ്ങനാശ്ശേരി സെന്റ് ബർക്ക്മാൻസ് കോളേജിൽ അധ്യാപകനായിരിക്കെ മന്നത്ത് പത്മനാഭനുമായി പരിചയപ്പെട്ടു.
- നായർ സമുദായ ഭൃത്യജന സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചു.
- ഈ സംഘടനയാണ് പിന്നീട് നായർ സർവീസ് സൊസൈറ്റിയായത്.
- 1921-ലെ മാപ്പിള ലഹള ശമിപ്പിക്കുന്നതിൽ സജീവമായി ഇടപ്പെട്ടു.
- അതെ വർഷം ഹരിജനങ്ങൾക്കു വേണ്ടി ഗോപാലപ്പുരത്ത് കോളനി സ്ഥാപിച്ചു.
- 1924-ൽ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് തടവിലായി.
- 1929-ൽ മാതൃഭൂമിയുടെ പത്രാധിപൻ.
- 1930-ൽ പയ്യന്നൂരിലേക്കു കോഴിക്കോട്ടുനിന്ന് ഉപ്പുസത്യാഗ്രഹജാഥ നയിച്ചു.
- കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പുസത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ 32 അംഗങ്ങളുണ്ടായിരുന്നു
- 1931-32 ൽ ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു (ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രെട്ടറി )
- ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് ആഹ്വാനം നൽകിയപ്പോൾ കേരളത്തിലെ ആദ്യസത്യാഗ്രഹിയായി തിരഞ്ഞെടുത്തത് കെ.കേളപ്പനെയായിരുന്നു.
- 1951-ൽ കോൺഗ്രസ്സിൽനിന്ന് രാജിവെച്ചു.
- കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി, കിസാൻ മസ്ദൂർ പാർട്ടി എന്നിവയുടെ നേതാവായി.
- 1952-ൽ പൊന്നാനി ലോക് സഭ സീറ്റിൽ നിന്നും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു
- 1955-ൽ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സർവോദയ പ്രസ്ഥാനത്തിലും, ഭൂദാന പ്രസ്ഥാനത്തിലും ചേർന്ന് പ്രവർത്തിച്ചു.
- 1971-ൽ ഒക്ടോബർ 7-ന് അന്തരിച്ചു.