App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തതാര് ?

Aകെ.കേളപ്പൻ

Bഇ.എം.എസ് നമ്പൂതിരിപ്പാട്

Cഎ.കെ ഗോപാലൻ

Dകെ.പി കേശവമേനോൻ

Answer:

A. കെ.കേളപ്പൻ

Read Explanation:

  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചത് - 1930 ഏപ്രിൽ 13 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ. കേളപ്പൻ 
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിന്റെ പ്രധാന കേന്ദ്രം - പയ്യന്നൂരിലെ ഉളിയത്ത് കടവ് 
  • കെ . കേളപ്പനോടൊപ്പം പങ്കെടുത്ത പ്രധാന നേതാക്കൾ 
    •  പി. കൃഷ്ണപിള്ള 
    • കെ. കുഞ്ഞപ്പനമ്പ്യാർ 
    • പി. കേശവൻ നമ്പ്യാർ 
    • പി. സി . കുഞ്ഞിരാമൻ നമ്പ്യാർ 
  • പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹത്തിൽ കെ. കേളപ്പൻ ഉൾപ്പെടെ പങ്കെടുത്തവരുടെ എണ്ണം - 33 
  • രണ്ടാം ബർദോളി എന്നറിയപ്പെടുന്നത് - പയ്യന്നൂർ 
  • കേരളത്തിലെ ഉപ്പ് സത്യാഗ്രഹത്തിൽ ആലപിച്ച ഗാനം - വരിക വരിക സഹജരേ 
  • വരിക വരിക സഹജരേ എന്ന ഗാനം രചിച്ചത് - അംശി നാരായണപിള്ള 
  • കെ. കേളപ്പന്റെ അറസ്റ്റിന് ശേഷം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - മൊയ്യാരത്ത് ശങ്കരൻ 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ പൈലറ്റ് എന്നറിയപ്പെടുന്നത് -  മൊയ്യാരത്ത് ശങ്കരൻ 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹം പോലീസ് അടിച്ചമർത്തിയത് - 1930 മെയ് 12 
  • കേരളത്തിൽ ഉപ്പ് സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നത് - ഉളിയത്ത് കടവ് 

Related Questions:

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?
ആർക്കെതിരെയായിരുന്നു കുളച്ചൽ യുദ്ധം ?
സ്വാതന്ത്ര്യത്തിനുശേഷം കേരളത്തെ ഒരു പ്രത്യേക സംസ്ഥാനമായി  സംഘടിപ്പിക്കണമെന്ന് പ്രമേയം അവതരിപ്പിച്ച 1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?
ബേപ്പൂർ മുതൽ തിരൂർ വരെ വ്യാപിച്ചു കിടന്ന കേരളത്തിലെ ആദ്യത്തെ റെയിൽ പാത നിർമിച്ച യൂറോപ്യൻ ശക്തി ഏതാണ് ?