Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ :

Aആഗ്നേയ ശിലകൾ

Bകായാന്തരിത ശിലകൾ

Cഅവസാദ ശിലകൾ

Dഇതൊന്നുമല്ല

Answer:

B. കായാന്തരിത ശിലകൾ

Read Explanation:

കായാന്തരിത ശിലകൾ (Metamorphic Rocks

  • കായാന്തരിത ശിലകൾ (Metamorphic Rocks) എന്നത് ഉയർന്ന ചൂടും മർദ്ദവും കാരണം രൂപമാറ്റം സംഭവിച്ച് ഉണ്ടാകുന്ന ശിലകളാണ്.

  • നിലവിലുണ്ടായിരുന്ന ആഗ്നേയ ശിലകൾക്കോ (Igneous Rocks) അവസാദ ശിലകൾക്കോ (Sedimentary Rocks) രാസപരമായും ഘടനാപരമായും മാറ്റങ്ങൾ സംഭവിക്കുമ്പോളാണ് ഇവ രൂപപ്പെടുന്നത്.

  • ഉദാ : മാർബിൾ (Marble)

  • ക്വാർസൈറ്റ് (Quartzite)

  • സ്ലേറ്റ് (Slate)

  • ഫൈലൈറ്റ് (Phyllite)

  • നൈസ് (Gneiss)

  • ഷിസ്റ്റ് (Schist)

  • കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ശിലകൾ കായാന്തരിത ശിലകൾ (Metamorphic Rocks) ആണ്ഏ

  • കദേശം 80 ശതമാനത്തിലധികം കേരളത്തിൻ്റെ ഭൂപ്രദേശവും രൂപപ്പെട്ടിരിക്കുന്നത് അതിപുരാതനമായ, ഉയർന്ന മർദ്ദത്തിനും താപത്തിനും വിധേയമായ ഈ കായാന്തരിത ശിലകൾ കൊണ്ടാണ്.

കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന കായാന്തരിത ശിലാ വിഭാഗങ്ങൾ

  • നൈസ് (Gneiss) - പലതരം ധാതുക്കളാൽ പാളികളായി രൂപപ്പെട്ട ശിലകൾ (ഉദാഹരണത്തിന്: ബയോടൈറ്റ് നൈസ്, ഹോൺബ്ലെൻഡ് നൈസ്).

  • ചാർണൊക്കൈറ്റ് (Charnockite) - ഗ്രാനൈറ്റിന് സമാനമായ ഘടനയുള്ള, ഉയർന്ന താപനിലയിൽ രൂപപ്പെട്ട ശിലകൾ.

  • ഖൊണ്ടലൈറ്റ് (Khondalite) - ഗാർനെറ്റ്, സില്ലിമാനൈറ്റ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ ശിലകൾ.


Related Questions:

തിരമാലകളുടെ രൂപത്തിൽ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ നിക്ഷേപങ്ങളാണ് :

താഴെപ്പറയുന്നവയിൽ ബലകൃതമായി രൂപപ്പെട്ട അവസാദ ശിലകൾക്ക് ഉദാഹരണം ഏതെല്ലാം ?

  1. ഷെയ്ൽ
  2. ചെർട്ട്
  3. കൺഗ്ലോമറേറ്റ്
  4. ഗീസറൈറ്റ്
    പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതം വായുവി‌ലേക്ക് പുറന്തള്ളുന്ന എല്ലാ പാറക്കഷണങ്ങളെയും...........എന്ന് വിളിക്കുന്നു
    ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ഏത് ശിലക്ക് ഉദാഹരണമാണ് ?

    താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

    1.ശിലകൾ നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ അറിയപ്പെടുന്നത് ധാതുക്കൾ എന്നാണ്.

    2.പ്രധാനമായും ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

    3.ശിലകളെകുറിച്ചുള്ള പഠനം പെഡോളജി എന്ന പേരിൽ അറിയപ്പെടുന്നു