App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കായിക ദിനമായി ആചരിക്കുന്നത് ?

Aഒക്ടോബര് 13

Bഏപ്രിൽ 13

Cഒക്ടോബര് 16

Dനവംബർ12

Answer:

A. ഒക്ടോബര് 13

Read Explanation:

ജി.വി. രാജ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ (GV Raja) എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജ ജന്മദിനമാണ് സംസ്‌ഥാന കായിക ദിനമായി ആചരിക്കുന്നത്. 1950 മുതല്‍ 1953 വരെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ബി.സി.സി.ഐ സ്ഥാനം വഹിക്കുന്ന ആദ്യത്തെ മലയാളി . 1954-ല്‍ രൂപവത്കരിക്കപ്പെട്ട ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപകപ്രസിഡന്റുമായിരുന്നു ജി.വി രാജ. കേരള സംസ്ഥാനത്തിന്റെ രൂപവത്കരണത്തോടെ ട്രാവന്‍കൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലായി മാറി. മരണം വരെ അദ്ദേഹം കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് തിരുവനന്തപുരത്തെ കായികവിദ്യാലയം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്ന് പേരിട്ടത്. കായികരംഗത്തെ സംഭാവനകള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജി.വി. രാജ പുരസ്‌കാരം നല്‍കിവരുന്നുണ്ട്.


Related Questions:

കേരള ക്രിക്കറ്റ് ടീമിൻറെ മുഖ്യ പരിശീലകനായി നിയമിതനാകുന്ന വ്യക്തി ആര് ?
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ പരിശീലകൻ ?
Which is the apex governing body of air sports in India?
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി കായികതാരം ?
16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?