App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നെല്ല് ഉൽപാദനക്ഷമതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല?

Aപാലക്കാട്

Bതൃശൂർ

Cആലപ്പുഴ

Dകോട്ടയം.

Answer:

B. തൃശൂർ

Read Explanation:

 കേരളത്തിലെ നെൽകൃഷി 

  • കേരളത്തിൽ കൃഷിചെയ്യുന്ന പ്രധാന ഭക്ഷ്യവിള -നെല്ല്. 
  • കേരളത്തിൽ നെല്ലിന്റെ എൺപത്തിരണ്ട് ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്ന ജില്ലകൾ -പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം
  • കേരളത്തിൽ നെൽകൃഷിയുടെ വിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല- പാലക്കാട്(38%) 
    രണ്ടാമത് ആലപ്പുഴ 19.8% 
  • നെൽകൃഷിയുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല- -പാലക്കാട് 
    രണ്ടാമത് -ആലപ്പുഴ 
  • നെല്ലുല്പ്പാദന ക്ഷമതയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല- തൃശൂർ 
    രണ്ടാമത്- മലപ്പുറം
  •  കേരളത്തിന്റെ നെൽക്കിണ്ണം എന്ന് അറിയപ്പെടുന്നത് -കുട്ടനാട് ആലപ്പുഴ.

Related Questions:

ലോകബാങ്കിന്റെ സഹായത്തോടുകൂടി കേന്ദ്രസർക്കാർ ആവിഷ്കരിച്ച നീർത്തട സംരക്ഷണ പദ്ധതി?
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?

സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ  ഏത്?

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം 

2.  എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു 

3.  വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത് 

4. 30,000 രൂപയാണ് ലഭിക്കുന്നത്  

ജാഗ്രതാ സമിതികളുടെ ഉത്തരവാദിത്വങ്ങളിൽ ബാധകമാകാത്തത് ഏത് ? 

i) സ്ത്രീകൾക്ക് എതിരായ അക്രമങ്ങളിൽ പരാതി സ്വീകരിക്കുക

ii) തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വനിതാ സംരക്ഷണ നിയമം രൂപീകരിക്കുക

iii) വയോജനങ്ങളെ സംരക്ഷിക്കുക

iv) സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുക

ചുവടെ പറയുന്നവയിൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏവ?

  1. അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ തലവൻ  കാബിനറ്റ് സെക്രട്ടറി
  2. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ആപ്തവാക്യം -  യോഗ കർമ്മസു കൗശലം
  3. IAS ഓഫീസർമാർക്ക് പരിശീലനം നൽകുന്ന സ്ഥാപനം സർദാർ വല്ലഭായ് പട്ടേൽ കോളേജ് ആണ്
  4. സർദാർ വല്ലഭായ് പട്ടേൽ കോളേജ് സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലാണ്.