കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?
Aശ്രീനാരായണ ഗുരു
Bഡോ. പൽപ്പു
Cസഹോദരൻ അയ്യപ്പൻ
Dകുര്യാക്കോസ് ഏലിയാസ് ചാവറ
Answer:
D. കുര്യാക്കോസ് ഏലിയാസ് ചാവറ
Read Explanation:
കുര്യാക്കോസ് ഏലിയാസ് ചാവറ
- ജനനം : 1805, ഫെബ്രുവരി 10
- ജന്മസ്ഥലം : കൈനകരി ആലപ്പുഴ
- പിതാവ് : ഐകൊ കുര്യാക്കോസ്
- മാതാവ് : മറിയം തോപ്പിൽ
- അന്തരിച്ചത് : 1871, ജനുവരി 3
കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശേഷണങ്ങൾ:
- കാലത്തിനു മുൻപേ നടന്ന നവോത്ഥാന നായകൻ
- കേരള സാക്ഷരതയുടെ പിതാവ്
- ദൈവദാസൻ
- അനുഗ്രഹീത പുരോഹിത ശ്രേഷ്ഠൻ
- ചവറ അച്ഛന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം : 1846.
- പെൺകുട്ടികൾക്കായി ആദ്യ ബോർഡിങ് സ്കൂൾ കൂനമ്മാവിൽ തുടങ്ങിയത് : കുര്യാക്കോസ് ഏലിയാസ് ചാവറ.
- പള്ളികളിൽ കുർബാനക്കിടയിലെ പ്രസംഗം തുടങ്ങിവച്ചത് : കുര്യാക്കോസ് ഏലിയാസ് ചാവറ.
- കേരള ചരിത്രത്തിൽ ആദ്യമായി മരണ സഹായ സംഘം സ്ഥാപിച്ചത് : കുര്യാക്കോസ് ഏലിയാസ് ചാവറ
- ദളിതർക്കു വേണ്ടി കോട്ടയത്തെ ആർപ്പൂക്കരയിൽ പ്രാഥമിക വിദ്യാലയം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ് : കുര്യാക്കോസ് ഏലിയാസ് ചാവറ.
- പാവപ്പെട്ട കുട്ടികൾക്ക് താമസിക്കാൻ കൈനകരിയിൽ അനാഥാലയം സ്ഥാപിച്ചത് : കുര്യാക്കോസ് ഏലിയാസ് ചാവറ.
- മലയാള അക്ഷരങ്ങളുടെ ചതുര വടിവിനു പകരം വടി വാക്കി മാറ്റിയത് ചാവറയച്ഛൻ ആണ്.
- ചാവറ സ്ഥാപിച്ച സംഘടന : അമലോൽഭവദാസ സംഘം
- ചവറയച്ചൻ അവസാന നാളുകളിൽ കഴിഞ്ഞിരുന്നത് : സെന്റ് ഫിലോമിനാസ് പള്ളി.
- കുര്യാക്കോസ് ഏലിയാസ് ചാവറ അന്തരിച്ച വർഷം : 1871, ജനുവരി 3.
- ചാവറ അച്ഛൻ അന്തരിച്ച സ്ഥലം : കൊച്ചിയിലെ കൂനമ്മാവ്
- ചവറ അച്ഛന്റെ ഭൗതികാവശിഷ്ടം തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന പള്ളി : സെന്റ് ജോസഫ് പള്ളി, മാന്നാനം.
- കുര്യാക്കോസ് ഏലിയാസ് ചാവറ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം : 1987, ഡിസംബർ 20.