കൊലപാതകം ആവാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
Aസെക്ഷൻ 107
Bസെക്ഷൻ 106
Cസെക്ഷൻ 105
Dസെക്ഷൻ 104
Answer:
C. സെക്ഷൻ 105
Read Explanation:
സെക്ഷൻ 105 - കൊലപാതകം ആവാത്ത കുറ്റകരമായ നരഹത്യക്കുള്ള ശിക്ഷ (Punishment for culpable homicide, not amounting to murder)
ഒരു വ്യക്തിക്ക് മരണം സംഭവിക്കാനിടയുള്ളതോ, ശാരീരികമായ പരിക്ക് ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടു കൂടി ചെയ്യുന്ന, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്ക് ഉള്ള ശിക്ഷ - ജീവപര്യന്തം തടവോ, 5 വർഷത്തിൽ കുറയാത്തതും എന്നാൽ 10 വർഷം വരെ ആകാവുന്നതുമായ തടവോ, പിഴയും ലഭിക്കുന്നതാണ്.
എന്നാൽ മരണം സംഭവിക്കാനിടയുള്ളതാണെന്ന അറിവോടുകൂടി, മരണം സംഭവിക്കണമെന്ന ഉദ്ദേശം ഇല്ലാതെയുമാണ് കൃത്യം ചെയ്തതെങ്കിൽ, ശിക്ഷ 10 വർഷം വരെ ആകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.