App Logo

No.1 PSC Learning App

1M+ Downloads
കൊള്ളലാഭം, പൂഴ്ത്തിവയ്പ്പ് , കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുന്ന നിയമമായ അവശ്യസാധന നിയമം നിലവിൽ വന്ന വർഷം ?

A1955

B1968

C1986

D1974

Answer:

A. 1955

Read Explanation:

1986 ലെ ഉപഭോക്ത്യസംരക്ഷണ നിയമത്തിന് പുറമെ ഉപഭോക്ത്യസംര ക്ഷണത്തിനായി നിലവിലുള്ള പ്രധാനപ്പെട്ട നിയമങ്ങൾ :

  • സാധന വിൽപ്പന നിയമം 1930
    • സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്നു.
    • ഗാരൻ്റി, വാറൻ്റി, വിൽപ്പനാനന്തരസേവനം എന്നിവയുടെ ലംഘനം ഈ നിയമത്തിൻ്റെ പരിധിയിൽപ്പെടുന്നു.
  • കാർഷികോൽപ്പന്ന (ഗ്രേഡിങ് & മാർക്കിങ്) നിയമം, 1937
    • കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്നത് ഈ നിയമമനുസരിച്ചാണ്.
  • അവശ്യസാധന നിയമം, 1955
    • കൊള്ളലാഭം, പൂഴ്ത്തിവയ്‌പ്, കരിഞ്ചന്ത എന്നിവയിൽനിന്ന് ഈ നിയമം ഉപഭോക്താവിന് സംരക്ഷണം നൽകുന്നു.
  • അളവ്-തൂക്ക നിലവാര നിയമം, 1976
    • അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന് ഈ നിയമം ഉപകരിക്കുന്നു.

Related Questions:

താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?
ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജ്ജിക്കുന്നതിന് സഹായിക്കുന്നത് എന്ത് ?

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുറമേ ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള ചില നിയമങ്ങൾ താഴെ നൽകിയിരിക്കുന്നു  അവ നിലവിൽ വന്ന വർഷം അനുസരിച്ച് ക്രമപ്പെടുത്തുക:

1.അളവ് -തൂക്ക നിലവാര നിയമം

2.സാധന വില്‍പ്പന നിയമം

3.അവശ്യ സാധന നിയമം

4.കാര്‍ഷികോല്‍പ്പന്ന നിയമം

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?

1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഏതെല്ലാം ആണ്?

  1. ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങള്‍ വിപണനം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം
  2. സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശം.
  3. ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കാനുള്ള അവകാശം