അമിത രക്തസമ്മർദ്ദം (Hypertension):
ഈ അവസ്ഥയെ ഹൈപ്പർടെൻഷൻ എന്നും വിളിക്കുന്നു. കൊഴുപ്പ്, കൊളസ്ട്രോൾ തുടങ്ങിയവ രക്തധമനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടി പ്ലാക്ക് (plaque) ഉണ്ടാകുന്നു. ഇത് ധമനികളുടെ വ്യാസം കുറയ്ക്കുന്നതിലൂടെ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ ശക്തി ഉപയോഗിക്കേണ്ടി വരികയും ചെയ്യും. ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഈ അവസ്ഥ പിന്നീട് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.