Challenger App

No.1 PSC Learning App

1M+ Downloads
കോറലുകളുടെ സ്രവമായ ______പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത് ?

Aകാൽസ്യം ഒക്സൈഡ്

Bകാൽസ്യം സൾഫർ

Cകാൽസ്യം കാർബണേറ്റ്

Dകാൽസ്യം ക്ളിസിഫെറോൾ

Answer:

C. കാൽസ്യം കാർബണേറ്റ്

Read Explanation:

  • കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് പവിഴപ്പുറ്റുകൾ രൂപം കൊള്ളുന്നത്

  • കോറലുകളുടെ സ്രവമായ കാൽസ്യം കാർബണേറ്റാണ് പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിനു സഹായകമാകുന്നത്

  • പവിഴപ്പുറ്റുകൾ രൂപമെടുക്കുന്നതിനു നൂറു കണക്കിന് വർഷങ്ങളെടുക്കും

  • കടൽ നിരപ്പിനു മുകളിൽ ഉയർന്നു നിൽക്കുന്ന പർവ്വത തലപ്പുകളിൽ പവിഴപ്പുറ്റുകൾ വളർന്നാണ് പവിഴദ്വീപുകൾ രൂപപ്പെടുന്നത്

  • ജീവനുള്ള കോറൽ പോളിപ്പുകൾ ഓറഞ്ച്,മഞ്ഞ,പച്ച എന്നിങ്ങനെ വിവിധ വർണങ്ങളിൽ കാണപ്പെടുന്നു.

  • വിവിധയിനം മൽസ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ആവാസ കേന്ദ്രമാണ് പവിഴ പുറ്റുകൾ

  • ഉഷ്ണമേഖലയിൽ തീരത്തോട് ചേർന്ന് തെളിഞ്ഞ ജലമുള്ള താരതമ്യേന ആഴം കുറഞ്ഞ കടലുകളിലാണിവ വളരുന്നത്.

  • ഇന്ത്യയിൽ ലക്ഷദ്വീപിലെ കൂടാതെ ഗുജറാത്തിലെ റൺ ഓഫ് കച് ,തമിഴ്നാട്ടിലെ ഗൾഫ് ഓഫ് മാന്നാർ ആൻഡമാൻ നികോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ് പൊതുവെ കാണപ്പെടുന്നത്


Related Questions:

കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?
തീരപ്രദേശത്തെ ജന നിബിഢമാക്കുന്ന കാരണങ്ങൾ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
സമുദ്രത്തിലേക്ക് തള്ളി നിൽക്കുന്ന തീരശിലഭാഗത് തിരമാലയുടെ അപരദനം മൂലം ഇരു ഭാഗങ്ങളിലും സമുദ്രഗുഹകൾ രൂപപ്പെടുന്നു,കാലക്രമേണ നിരന്തരമായ അപരദന പ്രക്രിയയിളുടെ ഇരുഗുഹകളും കൂടിച്ചേർന്നു കമാന ആകൃതി കൈ വരിക്കുന്നു ഇതാണ് ______?
സമുദ്രതീരങ്ങളിലെപാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരാശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട് .ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ്_______?