App Logo

No.1 PSC Learning App

1M+ Downloads
കോഴിക്കല്ല് മൂടൽ, രേവതി വിളക്ക്, കാവുതീണ്ടൽ, ഭരണിപ്പാട്ട് എന്നീ അതിപ്രസിദ്ധമായ നാലു ചടങ്ങുകളും നടക്കുന്ന ക്ഷേത്രം ഏത് ?

Aഓച്ചിറ പരബ്രഹ്മക്ഷേത്രം

Bചോറ്റാനിക്കര ഭഗവതി ക്ഷേത്രം

Cകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം

Dതളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

Answer:

C. കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം

Read Explanation:

  • കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു ശാക്തേയ ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂർ ശ്രീ ലോകാംബിക ഭഗവതി ക്ഷേത്രം.
  • ഭദ്രകാളിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് ദേവി ഉപാസകരുടെ പ്രധാനപ്പെട്ട ക്ഷേത്രമാണ്.
  • വിശ്വപ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചടങ്ങുകളാണ് കോഴിക്കൽ മൂടൽ,രേവതി വിളക്ക്, കാവുതീണ്ടൽ, ഭരണിപ്പാട്ട് എന്നിവ 
  • ദ്രാവിഡരായിരുന്ന ആദിമ ജനതയുടെ ഒത്തുകൂടൽ കൂടിയാണ് ഈ ആചാരാനുഷ്ഠാനങ്ങൾ.

Related Questions:

നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കായ വലിയവിളക്ക് ഏതു ക്ഷേത്രത്തിൽ ആണ് ഉള്ളത് ?
ഇന്ത്യയിൽ ഏറ്റവും വരുമാനം ഉള്ള ക്ഷേത്രം ഏതാണ് ?
ഐതിഹ്യപ്രകാരം കേരളത്തിൽ ഇന്ന് കാണുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം സ്ഥാപിച്ചതാരാണ് ?
'ഗൃഹസ്ഥാശ്രമിയായ ശാസ്താവ്' പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?
തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?