App Logo

No.1 PSC Learning App

1M+ Downloads
'ഗൃഹസ്ഥാശ്രമിയായ ശാസ്താവ്' പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?

Aശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം

Bകുളത്തൂപ്പുഴ ധർമ്മശാസ്താ ക്ഷേത്രം

Cആര്യങ്കാവ് ധർമ്മശാസ്താക്ഷേത്രം

Dഅച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം

Answer:

D. അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം

Read Explanation:

  • കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്‌ അച്ചൻകോവിൽ ശാസ്താക്ഷേത്രം.
  • കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ ഐതിഹ്യം.
  • ആരണ്യശാസ്താക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്.
  • കുളത്തൂപ്പുഴയിൽ ബാലകൻ ആയും,ആര്യങ്കാവിൽ യുവാവായും,അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമിയായും,ശബരിമലയിൽ സന്യാസിയായും ശാസ്താവ് വാഴുന്നു എന്നാണ് വിശ്വാസം.
  • പാമ്പുകടിയേറ്റവർക്ക് ചികിത്സനൽകുന്ന ക്ഷേത്രം കൂടിയാണ് അച്ചൻകോവിൽ ധർമ്മ ശാസ്താ ക്ഷേത്രം

Related Questions:

ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ആദിശേഷന് മുകളിൽ ശയിക്കുന്ന മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠ
  2. തിരുവിതാംകൂർ രാജവംശത്തിൻെറ കുലദേവതയാണ് ശ്രീപത്മനാഭസ്വാമി.
  3. മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ രാജ്യത്തെ പത്മനാഭന് സമർപ്പിച്ച ചടങ്ങിനെ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
ഇന്ത്യയിലെ പ്രസിദ്ധമായ ഗുഹ ക്ഷേത്രം എവിടെ ആണ് ?
വിഷ്ണുവിന് പൂജക്ക് ഉപയോഗിക്കുന്ന പുഷ്പം ഏതാണ് ?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയുന്ന ക്ഷേത്രം ഏതാണ് ?
കഥകളിയിലെ വന്ദനശ്ലോകം ആയ " മാതംഗാനനമബ്‌ജവാസരമണീം .. "എന്ന കാവ്യം രചിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിൽ വച്ചാണ് ?