App Logo

No.1 PSC Learning App

1M+ Downloads
കോശവിഭജനം ത്വരിതപ്പെടുത്തി സസ്യങ്ങളുടെ വളർച്ച വേര് മുളക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്ന സസ്യ ഹോർമോൺ

Aഗിബർലിൻ

Bആക്സിൻ

Cസൈറ്റോകൈൻ

Dഫ്ലോറിജൻ

Answer:

C. സൈറ്റോകൈൻ

Read Explanation:

സസ്യവളർച്ചയേയും സസ്യകലകളിലെ ജൈവ-രാസപ്രവർത്തനങ്ങളേയും ഉദ്ദീപിപ്പിക്കുന്നതിനോ മന്ദീഭവിപ്പിക്കുന്നതിനോ സസ്യശരീരത്തിന്റെ വിവിധഭാഗങ്ങൾ പുറപ്പടുവിക്കുന്ന രാസവസ്തുക്കളാണ് സസ്യഹോർമോണുകൾ ഓക്സിൻ : സസ്യവളർച്ചയിൽ ഏറ്റവും പ്രാധാന്യമുള്ളതും കണ്ടെത്തിയ സസ്യഹോർമോണുകളിൽ ആദ്യത്തേതുമാണിത്. സൈറ്റോക്വിനിൻ:കോശവിഭജനം നടത്താൻ സഹായിക്കുന്നു. എഥിലിൻ:ഈ ഹോർമോൺ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്നു. ഇലകൾ, ഫലങ്ങൾ എന്നിവ പാകമാവുന്നതിനു സഹായിക്കുന്നു. ഗിബ്ബറിലിൻ:ഭ്രൂണം,കാണ്ഡം,മൂലാഗ്രം,മുളയ്ക്കുന്ന വിത്തുകൾ,മുകുളങ്ങൾ എന്നിവയാണതിന്റെ ഉറവിടം. സംഭൃതാഹാരത്തെ വിഘടിപ്പിക്കുന്നതിനും,ഇലകൾ വിരിയുന്നതിനും, കോശവിഭജനം വളർച്ച എന്നിവയിൽ പങ്കുവഹിക്കുന്നു.


Related Questions:

ഏത് ഹോർമോണിൻറെ അഭാവം മൂലമാണ് ഡയബറ്റിസ് ഇൻസിപിഡസ് ഉണ്ടാകുന്നത് ?
Name the gland, which releases Neurohormone.
Ripening of fruits is because of which among the following plant hormones?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ

2.പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.

3.രക്തത്തിലെ കാൽസ്യം അയോണുകളുടെ തോത് താഴുമ്പോഴാണ് പാരാതോർമോൺ ഉൽപാദനത്തിനുള്ള ഉത്തേജനമുണ്ടാവുന്നത്.

4.പാരാതോർമോൺ ഹോർമോണിൻ്റെ പ്രവർത്തനഫലമായി അസ്ഥിമജ്ജയിൽ നിന്ന് കാൽസ്യം അയോണുകൾ
രക്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

ഇവയിൽ തെറ്റായ ജോഡി ഏത്?

1.വാസോപ്രസിൻ          -     ഗർഭാശയ സങ്കോചം

2.ഓക്സിട്ടോസിൻ        -     ജലപുനരാഗിരണം നിയന്ത്രിക്കുന്നു.