App Logo

No.1 PSC Learning App

1M+ Downloads
കോഹ്ളർ പരീക്ഷണം നടത്താൻ ഉപയോഗിച്ച മൃഗം ഏതാണ് ?

Aപൂച്ച

Bഎലി

Cനായ

Dചിമ്പാൻസി

Answer:

D. ചിമ്പാൻസി

Read Explanation:

അന്തർദൃഷ്ടി പഠനം / ഉള്‍ക്കാഴ്ചാ പഠന സിദ്ധാന്തം (Insightful Learning)

  • സമഗ്രതയാണ് അംശങ്ങളുടെ ആകെ തുകയേക്കാൾ പ്രധാനം എന്നാണ് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ പഠനപ്രവർത്തനം ഒരുക്കുമ്പോൾ പഠന സന്ദർഭങ്ങളേയും പഠനാനുഭവങ്ങളേയും സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന്  ഗസ്റ്റാട്ട്  മനശാസ്ത്രജ്ഞർ വാദിച്ചു. അത്തരം പഠനത്തിന് ഉൾക്കാഴ്ച അഥവാ അന്തർദൃഷ്ടി എന്ന് കോഹ്ളർ പേരു നൽകി.
  • അദ്ദേഹം സുൽത്താൻ എന്ന സമർഥനായ ചിമ്പാൻസിയെ ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.
  • ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർ ദൃഷ്ടിയിലൂടെയാണ് എന്നദ്ദേഹം വിശ്വസിച്ചു.
  • അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിൻ്റെ നിർധാരണം പെട്ടെന്ന് സാധ്യമാകുന്നു.

Related Questions:

A person who witnesses a crime but cannot recall any details of the event is likely exhibiting:
സ്വാംശീകരണo വഴി സ്വന്തമാക്കിയ സ്കീമകൾക്ക് വൈജ്ഞാനിക ഘടനയിൽ അനുയോജ്യമായ സ്ഥാനം നൽകുന്ന പ്രക്രിയയാണ് ............. ?
Which law explains the role of practice in learning
In adolescence, the desire to experiment with new behaviors is often linked to:
രോഹന് ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ പ്രകടമായിട്ടുള്ളത് :