Challenger App

No.1 PSC Learning App

1M+ Downloads
ക്രിസ്റ്റലിൻ ഖരപദാർഥങ്ങളുടെ പ്രധാന സ്വഭാവം എന്താണ്?

Aദീർഘദൂര ക്രമത്തിന്റെ അഭാവം

Bദീർഘദൂര ക്രമത്തിന്റെ സാന്നിധ്യം

Cഐസോട്രോപിക് ഗുണങ്ങൾ

Dവ്യക്തമായ ദ്രവണാങ്കത്തിന്റെ അഭാവം

Answer:

B. ദീർഘദൂര ക്രമത്തിന്റെ സാന്നിധ്യം

Read Explanation:

പരൽ രൂപത്തിലുള്ള ഖരങ്ങൾ (Crystalline solids)

  • ഒരു പരൽ രൂപത്തിലുള്ള ഖരം സ്‌ഥിര ജ്യാമിതീയ ഘടനയുള്ള ധാരാളം ചെറു പരലുകളാൽ നിർമിതമാണ്.

  • പരലിൽ ഘടക കണങ്ങൾ (ആറ്റങ്ങൾ, തന്മാത്രകൾ അല്ലെങ്കിൽ അയോണുകൾ) ക്രമത്തിൽ അടുക്കിയിരിക്കു കയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു.

  • ഒരു പരലിൽ ഒരു മേഖലയിലെ ക്രമരൂപം മനസ്സിലാക്കിയാൽ പരലിലെ മറ്റൊരു മേഖല എത്ര ദൂരെയാണെങ്കിലും കണങ്ങളുടെ യഥാർഥ സ്ഥാനം നമുക്ക് പ്രവചിക്കാൻ കഴിയും.

  • പരൽ ഘടനയിൽ കണികകൾക്കു ദീർഘ പരിധിക്രമം (long range order) ആണുള്ളത്.

  • സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ വർത്തിച്ച് ക്രമീകരിക്കുന്നതാണ് ദീർഘപരിധി ക്രമൾ.

  • പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ സോഡിയം ക്ലോറൈഡ്, ക്വാർട്സ്

അമോർഫസ് ഖരങ്ങൾ (Amorphous solids)

  • ഗ്ലാസ്, റബർ, പ്ലാസ്‌റ്റിക്കുകൾ എന്നിവ ദ്രാവകാവസ്‌ഥ യിൽ നിന്ന് തണുപ്പിച്ച് ഖരമാക്കുമ്പോൾ പരലുകൾ ലഭിക്കുന്നില്ല. ഇവ അറിയപ്പെടുന്നത് അമോർഫസ് ഖരങ്ങൾ

  • അമോർഫസ് (amorphous) ഒരു ഗ്രീക്ക് പദമാണ്. (ഗ്രീക്കിൽ അമോർഫസ് എന്നാൽ ആകൃതി ഇല്ലാത്തത് എന്നർഥം.)

  • അമോർഫസ് ഖരങ്ങളിൽ കണങ്ങൾക്ക് (ആറ്റം, തന്മാത്ര, അയോൺ) (ഹസ്വപരിധി ക്രമമാണുള്ളത് (short range order).

  • ഈ ക്രമീകരണത്തിൽ സമാനമായ ആവർത്തന ക്രമരൂപ രീതി ചെറിയ ദൈർഘ്യത്തിൽ മാത്രമാണുള്ളത്. ഇത് പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതിനോടൊപ്പം അവയ്ക്കിടയിലുള്ള കണികകളുടെ ക്രമീകരണവും ക്രമ രഹിതമാണെന്നു കാണാം.

  • പരൽ ഖരങ്ങൾക്കു കൃത്യമായ ദ്രവനില (Melting point) ആണുള്ളത്. ഒരു സവിശേഷ താപനിലയിൽ പെട്ടെന്ന് ഉരുകി ദ്രാവകമാകുന്നു.

  • അമോർഫസ് ഖരങ്ങൾ താപനിലയുടെ ഒരു പ്രത്യേക പരിധിയിൽ മൃദുവാകുകയും ഉരുകി ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. നിശ്ചിത താപപരിധിയിൽ അവയെ വ്യത്യസ്ത ആകൃതിയിൽ രൂപപ്പെടുത്താനും കഴിയും


Related Questions:

Dry ice is :
താഴെ പറയുന്നവയിൽ ഏതാണ് അമോർഫസ് ഖരവസ്തുവിന് ഉദാഹരണം?
F-സെന്ററുകൾ ഒരു ക്രിസ്റ്റലിന് __________ നൽകുന്നു.
ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?
എല്ലാ പരലുകളും നിർമ്മിക്കാൻ കഴിയുന്ന അടിസ്ഥാന നിർമ്മാണ ബ്ലോക്ക് ഏത് ?