Challenger App

No.1 PSC Learning App

1M+ Downloads

ക്ലാസ് മുറിയിലെ പഠന പ്രക്രിയ ഏവ ?

  1. അധ്യാപക കേന്ദ്രീകൃത പഠനം 
  2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം

A1, 2 എന്നിവ

B1 മാത്രം

C2 മാത്രം

Dഇവയൊന്നുമല്ല

Answer:

A. 1, 2 എന്നിവ

Read Explanation:

  • പഠനം എന്ന വാക്കിനർത്ഥം - വ്യവഹാരത്തിലെ മാറ്റം
  • ഇത്തരം മാറ്റങ്ങൾ ഒരു കുട്ടിയിൽ ഉണ്ടാക്കാൻ ക്ലാസ് മുറികളുടെ പങ്ക് വളരെ വലുതാണ്.
  • ക്ലാസ് മുറിയിലെ പഠനത്തിൽ ഉൾപ്പെടുന്ന പ്രധാന ഘടകങ്ങൾ - അധ്യാപകർ, പാഠ്യവസ്തു, പഠനാന്തരീക്ഷം
  • കുട്ടികൾക്ക് നല്ലൊരു പഠനാന്തരീക്ഷം സജ്ജീകരിച്ചു നൽകുക എന്നത് അധ്യാപകരുടെ ധർമ്മമാണ്.
  • അറിവ് പകരുമ്പോൾ കുട്ടിയുടെ പഠനസന്നദ്ധത (മുന്നറിവ് / ആശയം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ) അറിയുക എന്നതു അത്യന്താപേക്ഷിതമാണ്.
  • ക്ലാസ് മുറിയിലെ പഠന പ്രക്രിയയെ രണ്ടായി തിരിക്കാം.
    1. അധ്യാപക കേന്ദ്രീകൃത പഠനം 
    2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
  • പഠനപ്രക്രിയയിൽ അധ്യാപകർക്ക് പ്രാധാന്യം നൽകുന്ന പഠനം - അധ്യാപക കേന്ദ്രീകൃത പഠനം
    • ഉദാ : ലക്ചർ രീതി, ഡമോൺസ്ട്രേഷൻ രീതി
  • പഠന പ്രക്രിയയിൽ കുട്ടികൾക്ക് പ്രധാന്യം നൽകുന്ന രീതി - വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
    • ഉദാ : ബ്രൂണറുടെ കണ്ടെത്തൽ പഠനം, ആംസ്ട്രോംങിന്റെ ഇൻക്വയറി രീതി, പ്രോജക്ട് രീതി, ചർച്ചരീതി.

Related Questions:

ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്തചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത് ?

ആഗമന രീതിയുടെ മികവുകൾ ഏവ :

  1. നിരീക്ഷിച്ച വിവരങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിമർശനാത്മകമായി ചിന്തിക്കാനും വിലയിരുത്താനും ബോധ്യപ്പെടാനും അതുവഴി യുക്തി പരമായ നിഗമനങ്ങൾ രൂപീകരിക്കാനും സഹായിക്കുന്നു. 
  2. നിരീക്ഷിച്ച വസ്തുക്കളെക്കുറിച്ച് യുക്തി പരമായ നിഗമനം രൂപപ്പെടുത്തുന്നതിനുള്ള സ്വാഭാവികമായ രീതി.
  3. അന്വേഷണാത്മക പഠനം, പ്രശ്നാധിഷ്ഠിത പഠനം, പ്രോജക്ട് രീതിയിലുള്ള പഠനം എന്നിവയിൽ പ്രയോജനപ്പെടുത്തുന്നത് ആഗമനരീതിയിലെ പ്രക്രിയയാണ്.
  4. പഠനം രസകരമാക്കുന്നു
  5. പഠിതാക്കൾ സ്വയം പൊതുതത്ത്വങ്ങൾ രൂപീകരിക്കുന്നു. 
    Which of the following activities is best suited for the 'Elaborate' phase of the 5E model?
    ഗവേഷണ രീതിയുടെ സവിശേഷത എന്താണ്?

    ശിശുകേന്ദ്രീകൃതത്തിൽ ഊന്നൽ നൽകുന്നത് എന്തിനെല്ലാം ?

    1. പ്രവർത്തിച്ചു പഠിക്കുക
    2. പരീക്ഷിക്കുക
    3. ശിശുവിന്റെ സജീവപങ്കാളിത്തം
    4. ഭാഷണ രീതി