Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര് ?

Aഉള്ളൂർ എസ് പരമേശ്വരയ്യർ

Bകുമാരനാശാൻ

Cസി.പി.രാമസ്വാമി അയ്യർ

Dഎ.കെ.ഗോപാലൻ

Answer:

A. ഉള്ളൂർ എസ് പരമേശ്വരയ്യർ

Read Explanation:

ക്ഷേത്ര പ്രവേശന വിളംബരം (Temple Entry Proclamation)

  • ജാതിമതഭേദമില്ലാതെ തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിച്ചുകൊണ്ടു മഹാരാജ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ പുറപ്പെടുവിച്ച വിളംബരം 
  • ഈ വിളംബരം ശ്രീ ചിത്തിര തിരുനാൾ തന്റെ 25-ാം ജന്മദിനത്തിൽ, അതായത് 1936 നവംബർ 12-ന് പുറപ്പെടുവിച്ചു.
  • തിരുവിതാംകൂറിലും പിന്നീട് കേരളമാകെയും  സാമൂഹിക - സാംസ്‌കാരിക പുരോഗതിക്കു വഴിതെളിയിച്ച അതിപ്രധാനമായൊരു നാഴികക്കല്ലായി ഈ വിളംബരം മാറി.
  • ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കാൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച വ്യക്തി - സർ സി.പി.രാമസ്വാമി അയ്യർ
  • ക്ഷേത്രപ്രവേശന വിളംബരം എഴുതിത്തയ്യാറാക്കിയത് - ഉള്ളൂർ എസ് പരമേശ്വരയ്യർ

  •  'ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ട','കേരളത്തിന്റെ മാഗ്നാകാർട്ട' എന്നിങ്ങനെയെല്ലാം ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിക്കുന്നു 
  • 'ആധുനിക കാലത്തെ മഹാത്ഭുതം', 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ ആധികാരികരേഖയായ സ്‌മൃതി' എന്നിങ്ങനെ വിളംബരത്തെ വിശേഷിപ്പിച്ചത് - ഗാന്ധിജി
  • ഗാന്ധിജി തന്റെ അവസാന കേരളം സന്ദർശനത്തെ "ഒരു തീർത്ഥാടനം" എന്ന് വിശേഷിപ്പിക്കാൻ കാരണം ക്ഷേത്രപ്രവേശന വിളംബരമാണ്
  • 1936-ൽ തിരുവിതാംകൂറിൽ പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനികകാലത്തെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചത് - സി. രാജഗോപാലാചാരി
  • ഈ വിളംബരത്തെ തിരുവിതാംകൂറിന്റെ 'സ്പിരിച്വൽ മാഗ്നാകാർട്ട' എന്ന് വിശേഷിപ്പിച്ചത് - ടി.കെ.വേലുപ്പിള്ള

 


Related Questions:

Which of the following Pratishtas carried out by Sree Narayana Guru were known for caste inclusiveness?

  1. Sivalingapratishta at Aruvippuram
  2. Deepapratishta at Karamukku temple
  3. Meenakshipratishta at Madurai
  4. Saradapratishta at Sivagiri
    കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലായിരുന്നു ?
    ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത്‌ ?
    സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെ സന്ദർശിച്ച വർഷം ഏതാണ് ?
    കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?