കൽക്കരിയുടെ ഉന്നതമായ വകഭേദമാണ്
Aപീറ്റ്
Bലിഗ്നെറ്റ്
Cബിറ്റുമിനസ്
Dആന്ദ്രസൈറ്റ്
Answer:
D. ആന്ദ്രസൈറ്റ്
Read Explanation:
കല്‍ക്കരി
ചരിത്രാതീതകാലത്ത് മണ്‍മറഞ്ഞ വൃക്ഷങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണ് കല്‍ക്കരി രൂപമെടുക്കുന്നത്.
കാര്‍ബോണിഫെറസ് കാലഘട്ടത്തിലാണ് (250 ദശലക്ഷത്തോളം വര്‍ഷം മുമ്പ്) കല്‍ക്കരി രൂപമെടുക്കാന്‍ കാരണമായ വൃക്ഷങ്ങൾ ഉണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.
കൽക്കരിയാണ് 'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്.
കല്‍ക്കരിയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ അളവിനനുസരിച്ച് പീറ്റ്, ലിഗ്നൈറ്റ്, ബിറ്റുമെനസ്, ആന്ത്രാസൈറ്റ് എന്നിങ്ങനെ നാലായിതിരിക്കാറുണ്ട്.
കാര്‍ബണിന്റെ അംശം ഏറ്റവും ഉയര്‍ന്ന കല്‍ക്കരിയിനമാണ് ആന്ത്രാസൈറ്റ് (94-98 ശതമാനം)
ബിറ്റുമെനസ് കല്‍ക്കരിയില്‍ കാർബണിന്റെ ശതമാനം 78 മുതല്‍ 86 വരെയാണ്.
28 മുതല്‍ 30 ശതമാനം വരെ കാര്‍ബണ്‍ അടങ്ങിയ കൽക്കരിയുടെ രൂപാന്തരമാണ് ലിഗ്നൈറ്റ്.