App Logo

No.1 PSC Learning App

1M+ Downloads
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :

Aബാഷ്പനം

Bഉത്പദനം

Cലീനതാപം

Dസ്വേദനം

Answer:

B. ഉത്പദനം

Read Explanation:

  • ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയയാണ് ഉത്പദനം(Sublimation )
  • ഒരു ഖരപദാർത്ഥ കണികകൾ അവയ്ക്കിടയിലുള്ള ആകർഷണശക്തിയെ പൂർണ്ണമായും മറികടക്കാൻ ആവശ്യമായ ഊർജം ആഗിരണം ചെയ്യുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് -ഉത്പദനം
  • ഉത്പദനത്തിന് വിധേയമാകുന്ന വസ്തുക്കൾക്ക് ഉദാഹരണങ്ങളാണ് -പാറ്റഗുളിക ,അയഡിൻ ,കർപ്പൂരം ,അമോണിയം ക്ലോറൈഡ് ,ഡ്രൈ ഐസ് 
  • അമോണിയം ക്ലോറൈഡും മണലും ചേർന്ന മിശ്രിതത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന രീതിയാണ് -ഉത്പദനം 

Related Questions:

സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?

ചുവടെ നൽകിയിരിക്കുന്നവയിൽ എൽപിജി(LPG) ബന്ധപ്പെട്ട പ്രസ്താവനകളിൽ, ശരിയായവ ഏതെല്ലാം?

  1. ഒരു നിറമില്ലാത്ത വാതകമാണ്
  2. ഒരു രൂക്ഷഗന്ധം ഉള്ള വാതകമാണ്
  3. പ്രത്യേക ഗന്ധം നൽകാൻ നിശ്ചിത അളവിൽ ഈതൈൽ മെർക്യാപ്റ്റൻ ചേർക്കുന്നു
  4. ദ്രവണാങ്കം -188 ഡിഗ്രി സെൽഷ്യസ് ആണ്
    വായുവും _________ കൂടി ചേർന്നുള്ള മിശ്രിതം ഒരുമിക്കുമ്പോഴാണ് ജ്വലനം സംഭവിക്കുന്നത്.