Challenger App

No.1 PSC Learning App

1M+ Downloads
ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?

Aനവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)

Bമാർച്ച് (വേനലിൻറെ ആരംഭം)

Cജൂൺ (മൺസൂണിൻറെ ആരംഭം)

Dഡിസംബർ

Answer:

C. ജൂൺ (മൺസൂണിൻറെ ആരംഭം)

Read Explanation:

ഖാരീഫ്‌ വിളകൾ

  • മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖാരീഫ്‌ വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്.
  • തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ(ജൂൺ) ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ(നവംബർ ആദ്യവാരം) വിളവെടുക്കുകയും ചെയ്യുന്നു.
  • നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.

റാബി വിളകൾ 

  • ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റാബി വിളകൾ എന്നുപറയുന്നു.
  • സാധാരണയായി നവംബർ മധ്യത്തിൽ ശൈത്യകാല ആരംഭത്തിലാണ് ഇവയുടെ വിളയിറക്കൽ കാലം.
  • മാർച്ച് മാസത്തിൽ വേനലിൻ്റെ ആരംഭത്തോടെ ഇവയുടെ വിളവെടുപ്പുകാലം വരുന്നു.
  • ഗോതമ്പ് ,പുകയില, കടല ,പയർ വർഗങ്ങൾ എന്നിവ ഉദാഹരണം.

സായിദ്‌ വിളകൾ 

  • വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുമ്പ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സായിദ്‌ വിളകൾ എന്നുപറയുന്നത്
  • മാർച്ച് മാസത്തോടെ സെയ്ദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
  • മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്ദ് വിളകൾ കൃഷിചെയ്യുന്നത്.
  • പഴങ്ങളും പച്ചക്കറികളും സായിദ്‌ വിളകൾക്ക് ഉദാഹരണങ്ങളാണ്.

Related Questions:

എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?
ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മിൽ സ്ഥാപിതമായ വർഷം ?
ഉൾനാടൻ ജലപാതകൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ദേശീയ ജലപാത 4 ഇവയിൽ ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
ഇന്ത്യയിലെ ആറുവരിപാതകളായ സൂപ്പർഹൈവേകളെ ചേർത്ത് 'സുവർണ ചതുഷ്കോണ സൂപ്പർഹൈവേ' എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
റബ്ബർ കൃഷിക്ക് അനിയോജ്യമായ മണ്ണിനമേത് ?