App Logo

No.1 PSC Learning App

1M+ Downloads
ഗംഗ ബ്രഹ്മപുത്ര ഡെൽറ്റകളിൽ കാണപ്പെടുന്ന വനങ്ങൾ?

Aമഴക്കാടുകൾ

Bകണ്ടൽ വനങ്ങൾ

Cവരണ്ട കാടുകൾ

Dഇവയൊന്നുമല്ല

Answer:

B. കണ്ടൽ വനങ്ങൾ

Read Explanation:

കണ്ടൽ വനങ്ങൾ

  • തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ്‌ കണ്ടൽ അഥവാ കണ്ടലുകൾ
  • ലോക കണ്ടല്‍ ദിനം - ജൂലൈ 26 
  • കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ - കല്ലേന്‍ പൊക്കുടന്‍

  • ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ഏഷ്യ
  • ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര - ആഫ്രിക്ക

  • ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ബംഗ്ലാദേശിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സുന്ദർബൻസ് റിസർവ് ഫോറസ്റ്റ് (SRF) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടാണ്
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ
  • ഇന്ത്യയിൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ : ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു, പുതുച്ചേരി
  • കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം : കേരളം
    കേരളത്തിൽ ഏറ്റവും കൂടുതല്‍ കണ്ടല്‍കാടുകള്‍ ഉള്ള ജില്ല - കണ്ണൂര്‍
  • സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌

കേരളത്തിൽ കണ്ടൽകാടുകൾ കാണപ്പെടുന്ന ജില്ലകള്‍ :

  • തിരുവനന്തപുരം
  • കൊല്ലം
  • ആലപ്പുഴ
  • കോട്ടയം
  • എറണാകുളം
  • മലപ്പുറം
  • കോഴിക്കോട്ക
  • കണ്ണൂർ
  • കാസർകോട്‌  

  • കേരളത്തിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - ആയിരംതെങ്ങ്
  • ഏക കണ്ടല്‍ സാധ്യത പഠന ഗവേഷണ കേന്ദ്രം പയ്യന്നൂരിലെ ഉളിയത്തുകടവില്‍ സ്ഥിതി ചെയ്യുന്നു.
  • മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് ആണ്.

 


Related Questions:

ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കണ്ടൽകാടുകൾ കാണപ്പെടുന്നു?
ദേശീയ വന നയം അനുസരിച്ച് ഇന്ത്യയിൽ ഉണ്ടായിരിക്കേണ്ട വനവിസ്തൃതി എത്ര ശതമാനമാണ്?
വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?
മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം ആവശ്യമാണ് ?